ശരണ്യ സൂപ്പറാണോ?: പ്രേക്ഷക പ്രതികരണം ഇങ്ങനെ

ശരണ്യ സൂപ്പറാണോ?: പ്രേക്ഷക പ്രതികരണം ഇങ്ങനെ

മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സൂപ്പര്‍ ശരണ്യ. ചിത്രം ഇന്ന് രാവിലെയോടെ (ജനുവരി 7) തിയേറ്ററിലെത്തി. റിലീസിന് പിന്നാലെ പ്രേക്ഷകര്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് തുടങ്ങി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 2022ലെ ആദ്യ സൂപ്പര്‍ ഹിറ്റാകുമെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

സിനിമയില്‍ കോമഡിയും വളരെ മനോഹരമായി തന്നെ വര്‍ക്കായിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. അതോടൊപ്പം തന്നെ മികച്ച് നില്‍ക്കുന്നതായിരുന്നു അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങി സിനിമയിലെ മറ്റ് താരങ്ങളുടെയും പ്രകടനം. വലിയ ട്വിസ്റ്റൊന്നുമില്ലെങ്കിലും മനസ് തുറന്ന ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരുന്നു സൂപ്പര്‍ ശരണ്യ എന്നും അഭിപ്രായമുണ്ട്. കൂടാതെ ചിത്രത്തിലെ 'അര്‍ജുന്‍ റെഡ്ഡി' റെഫറന്‍സിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അര്‍ജുന്‍ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്.

user

ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് 'സൂപ്പര്‍ ശരണ്യ'യുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈന്‍സ്: പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഈ കുര്യന്‍, പ്രൊഡക്ഷന്‍ എക്സിക്യൂറ്റീവ്സ്: നോബിള്‍ ജേക്കബ്, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍: എബി കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രാശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്.

user
user
The Cue
www.thecue.in