ഒരു പീഡകനെയാണ് പിന്തുണയ്ക്കുന്നതെന്ന് രാജാ സാറിന് അറിയില്ലേ?: വിമര്‍ശിച്ച് ചിന്മയി

ഒരു പീഡകനെയാണ് പിന്തുണയ്ക്കുന്നതെന്ന് രാജാ സാറിന് അറിയില്ലേ?: വിമര്‍ശിച്ച് ചിന്മയി

മീ ടൂ ആരോപിതനായ സംവിധായകന്‍ സൂസി ഗണേശന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇളയരാജക്കെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം. അടുത്തിടെയാണ് സുസി ഗണേശന്റെ പുതിയ സിനിമയായ 'വഞ്ചം തീര്‍ത്തായടാ'യില്‍ ഇളയരാജ സംഗീത ഒരുക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.

2005ല്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായി സ്ത്രീയോട് സൂസി ഗണേശന്‍ മോശമായി പെരുമാറിയ വിവരം 2018ല്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ സ്ത്രീകളെ ദ്രോഹിക്കുന്ന ഒരു പീഡികനെയാണ് പിന്തുണയ്ക്കുന്നതെന്ന് രാജാ സാറിന് അറിയില്ലേ എന്നാണ് പിന്നണി ഗായിക ചിന്മയി ചോദിക്കുന്നത്.

മീ ടൂ ആരോപണത്തെ കുറിച്ച് രാജാ സാറിന് അറിവില്ലേ, അങ്ങനെയിരിക്കെ അദ്ദേഹം സുസി ഗണേശനെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും സമൂഹമാധ്യമത്തില്‍ വിമര്‍ശകന്‍ അഭിപ്രായപ്പെടുന്നുണ്ട്.

The Cue
www.thecue.in