പ്രേമത്തിലെ ജോജോയെ പറ്റി അൽഫോൻസ് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു; സിജു വിൽ‌സൺ

പ്രേമത്തിലെ ജോജോയെ പറ്റി അൽഫോൻസ് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു; സിജു വിൽ‌സൺ

ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്യാൻ കോൺഫിഡൻസ് കൂടുതലാണെന്ന് സിജു വിൽ‌സൺ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. ഒരുപാട് ഇമ്പ്രവൈസ് ചെയ്ത കഥാപാത്രമാണ് പ്രേമത്തിലെ ജോജോയെന്നും പ്രേമത്തിന്റെ സെൻസർ കോപ്പിയിൽ മാത്രമുള്ള ഒരു രംഗത്തെ പറ്റിയും സിജു വിൽ‌സൺ പറഞ്ഞു.

സിജു വിൽ‌സന്റെ വാക്കുകൾ

എനിക്ക് ഹ്യൂമർ ഭയങ്കര ഇഷ്ടമാണ്. ഹ്യൂമറുള്ള സിനിമകൾ കാണാൻ ഭയങ്കര താല്പര്യമാണ്. ഞാൻ തമാശയൊക്കെ പറഞ്ഞ് വളിപ്പൊക്കെ അടിച്ചിരിക്കുന്ന ടീമാണ്. അതുകൊണ്ട് തന്നെ എനിക്ക് ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്യാൻ കുറച്ചുകൂടെ ഈസിയാണെന്ന് തോന്നിയിട്ടുണ്ട്. ആദ്യത്തെ സിനിമകൾ നോക്കിയാൽ തന്നെ ഹ്യൂമറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഹ്യൂമറിൽ കുറച്ചധികം കോൺഫിഡൻസുണ്ട്. കാരണം എന്നെ കൊണ്ട് ആളുകളെ ചിരിപ്പിക്കാൻ കഴിയുമെന്നൊരു ഉറപ്പുണ്ട്.

പ്രേമത്തിലെ ജോജോയെ പറ്റി അൽഫോൻസ് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ കാരക്ടറിന്റെ അകത്ത് നിന്നിട്ടുള്ള എന്ത് ഇമ്പ്രവൈസേഷനും ചെയ്യാൻ അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. പ്രേമം സിനിമയിൽ ഇല്ലാത്ത എന്നാൽ സെൻസർ കോപ്പിയിലുള്ള ഒരു സീനിൽ സണ്ണി വെയ്‌നിനെ പറ്റി പറയുന്നൊരു ഭാഗമുണ്ട്. അത് ശരിക്കും ലൊക്കേഷനിൽ ആ സമയത്ത് സംഭവിച്ചതാണ്. ഞാൻ ഡയലോഗ് പറയുന്നതിനിടയിൽ മാറി പോയി സംഭവിച്ചതാണ് ആ ഡയലോഗ്. സെൻസർ കോപ്പി ലീക്കായി കഴിഞ്ഞപ്പോഴാണ് ആ സീൻ ആളുകൾ കണ്ടത്. എനിക്ക് ചില ആളുകൾ മെസ്സേജ് ചെയ്യുമ്പോൾ, 'ചേട്ടാ സണ്ണി വെയ്‌നിന്റെ സീൻ കലക്കിയെന്ന് പറയും.' തിരിച്ച് ഞാൻ അവൻ സെൻസർ കോപ്പിയല്ലേ കണ്ടതെന്ന് ചോദിക്കാറാണ് പതിവ്. അങ്ങനത്തെ ചില മണ്ടത്തരം പറഞ്ഞുകൊണ്ടുള്ള ഇമ്പ്രവൈസേഷനുകൾ ജോജോയുടെ കാരക്ടറിൽ കൊണ്ട് വരാൻ ശ്രമിച്ചട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in