സ്വഭാവ നടനുള്ള അവാര്‍ഡിന് കള്ളുകുടിയും ബീഡിവലിയും ഒഴിവാക്കി കഥാപാത്രമാകണോ, വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ

സ്വഭാവ നടനുള്ള അവാര്‍ഡിന് കള്ളുകുടിയും ബീഡിവലിയും ഒഴിവാക്കി കഥാപാത്രമാകണോ, വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ
WS3
Published on

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ. സംസ്ഥാന പുരസ്‌കാരത്തിന് അയച്ച കുറുപ്പ് ജൂറി കണ്ടിട്ടില്ലെന്ന് തോന്നുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം

പ്രതിഷേധിച്ച് വാങ്ങേണ്ടതല്ലല്ലോ അവാര്‍ഡ്. കുറുപ്പ് സിനിമയിലെ സെറ്റുകളിട്ട് ചെയ്ത ദുബൈയൊക്കെ റിയല്‍ ആണെന്ന് തോന്നിയത് കൊണ്ടാവും അവാര്‍ഡ് കിട്ടാത്തത്.

എന്താണ് ബെസ്റ്റ് ആക്ടറും കാരക്ടര്‍ ആക്ടറും തമ്മിലുള്ള വ്യത്യാസം. ബെസ്റ്റ് ആക്ടറിന് കാരക്ടര്‍ ഇല്ലേ. ബെസ്റ്റ് കാരക്ടര്‍ ആക്ടറിനുള്ള അവാര്‍ഡ് എനിക്ക് എന്തായാലും കുറുപ്പിന് കിട്ടാന്‍ ചാന്‍സ് ഇല്ല.

ഫുള്‍ടൈം കള്ളുകുടിയും ബീഡി വലിയും ഉള്ള കാരക്ടറിന് ആയതുകൊണ്ടാവും കിട്ടാത്തത്. അങ്ങനെയൊയിരിക്കും അവര്‍ അവാര്‍ഡ് കൊടുക്കുന്നത്. ഇനി പുകവലിക്കാതെയും കള്ളടിക്കാതെയും ഒരു പടം ചെയ്യണം. അവാര്‍ഡ് കിട്ടണമെങ്കില്‍. അങ്ങനെ ചെയ്താലാവും ഇനി അവാര്‍ഡ് കിട്ടുക. സ്വഭാവ നടനുള്ള അവാര്‍ഡിന് നല്ല സ്വഭാവം ആയിരിക്കണം എന്നുണ്ടോ.

Related Stories

No stories found.
logo
The Cue
www.thecue.in