നയന്‍താര-വിഗ്നേഷ് വിവാഹം; അതിഥിയായി ഷാരൂഖ് ഖാന്‍

നയന്‍താര-വിഗ്നേഷ് വിവാഹം; അതിഥിയായി ഷാരൂഖ് ഖാന്‍

തെന്നിന്ത്യന്‍ താരം നയന്‍താരയുടെയും സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെയും വിവാഹത്തിനെത്തി ഷാരൂഖ് ഖാന്‍. സംവിധായകന്‍ അറ്റിലിക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം ചിത്രമാണ് ജവാന്‍.

ചെന്നൈയ്ക്ക് അടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കം. ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. വിവാഹത്തിന് ശേഷം ശനിയാഴ്ച്ച ഇരുവരും മാധ്യമങ്ങളെ കാണും.

The Cue
www.thecue.in