'അറിയേണ്ടതെല്ലാം, കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഓണ്‍ ഹിസ് വേ...'; പൃഥ്വിയുടെ മാസ് ആക്ഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്

'അറിയേണ്ടതെല്ലാം, കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഓണ്‍ ഹിസ് വേ...'; പൃഥ്വിയുടെ മാസ് ആക്ഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമാണ് 'കടുവ'. ഈ ആഴ്ച ആദ്യമായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. സംവിധായകന്‍ ഷാജി കൈലാസ് പങ്കുവെച്ച 'കടുവാക്കുന്നേല്‍ കുറുവാച്ചന്റെ' ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൃഥ്വിരാജ് അവതരപ്പിക്കുന്ന കഥാപാത്രത്തിന്റെ ആക്ഷന്‍ രംഗത്തിനിടെ പകര്‍ത്തിയ ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചത്. 'നിങ്ങള്‍ അറിയേണ്ടതെല്ലാം ഒരാളുടെ ആക്ഷന്‍ നിങ്ങളോട് പറയും. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഓണ്‍ ഹിസ് വേ', എന്നായിരുന്നു ചിത്രം പങ്കുവെച്ച് ഷാജി കൈലാസ് കുറിച്ചത്. പൃഥ്വിരാജും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു കടുവ.

അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

കടുവയുടെ ആദ്യ ഷെഡ്യൂളിന് ശേഷമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് എലോണ്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. 12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിച്ച ചിത്രമായിരുന്നു എലോണ്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.

Related Stories

No stories found.
logo
The Cue
www.thecue.in