‘ഒരു പഴയ ബോംബ് കഥ’ കണ്ട് ചിരി അടക്കാനാവാതെ യൂസഫലി വിളിച്ചുവെന്ന് ഷാഫി   

‘ഒരു പഴയ ബോംബ് കഥ’ കണ്ട് ചിരി അടക്കാനാവാതെ യൂസഫലി വിളിച്ചുവെന്ന് ഷാഫി   

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു പഴയ ബോംബ് കഥ’. ബിബിന്‍ ജോര്‍ജിനെ നായകനാക്കി 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനായിരുന്നു നായിക. ചിത്രത്തിലെ ഒരു രംഗം കണ്ട് ചിരി അടക്കാനാകാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വിളിച്ചുവെന്ന് ഷാഫി പറയുന്നു. ‘മലയാള മനോരമ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ലഭിച്ച അപ്രതീക്ഷിത വിളിയെക്കുറിച്ച് ഷാഫി പറഞ്ഞത്.

ഒരു പഴയ ബോംബ് കഥ കണ്ട് വിളിച്ചത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സിനിമയില്‍ പൊലീസ് ഹരീഷ് കണാരനുമായി ജീപ്പില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന രംഗം യൂസഫലിക്ക് കണ്ടിട്ട് ചിരി അടക്കാനാകുന്നില്ല. ജീപ്പില്‍ ബോംബുണ്ടെന്ന് ഹരീഷിനറിയാം, ടെന്‍ഷന്‍ മറക്കാന്‍ ഹരീഷിന്റെ സംഭാഷണം കേള്‍ക്കുന്തോറും പൊട്ടിച്ചിരിച്ചു.

ഷാഫി

ഹരീഷിനെ പരിചയപ്പെടണമെന്നും യൂസഫലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ബിനു ജോസഫ്, സുനില്‍ കര്‍മ, എന്നിവര്‍ക്കൊപ്പം ഷാഫിയും ചേര്‍ന്നായിരുന്നു ഒരു ബോംബ് കഥയുടെ രചന നിര്‍വഹിച്ചത്. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.റാഫി തിരക്കഥ രചിച്ച ചില്‍ഡ്രണ്‍സ് പാര്‍ക്കാണ് ഷാഫി സംവിധാനം ചെയ്ത പുതിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

Related Stories

No stories found.
The Cue
www.thecue.in