'പദ്മിനി'യുമായി സെന്ന ഹെഗ്ഡെ, ചാക്കോച്ചന്‍ നായകന്‍

'പദ്മിനി'യുമായി സെന്ന ഹെഗ്ഡെ, ചാക്കോച്ചന്‍ നായകന്‍

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. പദ്മിനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്. പദ്മിനി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്.

കുഞ്ഞിരാമായണം, കല്‍ക്കി, എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് ചായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനും ചായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മ്മാണം.

സെന്നയുടെ മൂന്നാമത്തെ ചിത്രമായിരുന്ന തിങ്കളാഴ്ച നിശ്ചയം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. പൂര്‍ണമായും പുതുനിരയെ അണിനിരത്തിയായിരുന്നു സെന്ന ഈ ചിത്രം സംവിധാനം ചെയ്തത്.

The Cue
www.thecue.in