ഇത് റിഥം ഓഫ് ഫോര്‍ട്ട്‌കൊച്ചി: 'സാന്റാക്രൂസ്' ട്രെയ്‌ലര്‍

ഇത് റിഥം ഓഫ് ഫോര്‍ട്ട്‌കൊച്ചി: 'സാന്റാക്രൂസ്' ട്രെയ്‌ലര്‍

നൂറിന്‍ ഷെരീഫ്, രാഹുല്‍ മാധവ്, അനീഷ് റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാന്റാക്രൂസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സാന്റാക്രൂസ്' എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

ജൂലൈ 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് ആണ് നിര്‍മാണം. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കിരണ്‍ കുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അചല്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീ സെല്‍വി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിലെ നൃത്തസംവിധായകര്‍. ഛായാഗ്രഹണം എസ് സെല്‍വകുമാര്‍. എഡിറ്റിംഗ് കണ്ണന്‍ മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശി. നയന ശ്രീകാന്ത് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തലയുമാണ്. മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍: സംഗീത ജനചന്ദ്രന്‍ പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

The Cue
www.thecue.in