സമാന്ത ഇനി 'യശോദ'; റിലീസ് ആഗസ്റ്റില്‍

സമാന്ത ഇനി 'യശോദ'; റിലീസ് ആഗസ്റ്റില്‍

തെന്നിന്ത്യന്‍ നടി സമാന്ത കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം പ്രഖ്യാപിച്ചു. യശോദ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. ഹരി-ഹരീഷ് എന്നിവരാണ് സംവിധായകര്‍. ശ്രീദേവി മൂവിസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിര്‍മ്മാണം.

സാമന്തയ്‌ക്കൊപ്പം വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിലൂടെ സാമന്തയെ പാന്‍-ഇന്ത്യന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ആ ബോധ്യത്തിലാണ് ഈ പ്രോജക്റ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുന്നത്. അര്‍പ്പണബോധത്തോടെയുള്ള സാമന്തയുടെ പ്രകടനം അഭിനന്ദനീയമാണ്. വളരെ അഭിമാനം തോന്നി. 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദില്‍ ജൂണ്‍ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും. സ്പെഷ്യല്‍ ഇഫക്റ്റുകളും സിനിമയിലുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം ഓഗസ്റ്റ് 12-ന് യശോദ റിലീസ് ചെയ്യാനാണ് പദ്ധതി.' എന്നാണ് നിര്‍മ്മാതാവ് സിനിമയെ കുറിച്ച് പറഞ്ഞത്.

സംഗീതം: മണിശര്‍മ്മ, സംഭാഷണങ്ങള്‍: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം.സുകുമാര്‍, കല: അശോക്, ഫൈറ്റ്‌സ്: വെങ്കട്ട്, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, പിആര്‍ഒ : ആതിര ദില്‍ജിത്.