ഫെയ്‌സ്ബുക്ക് അമ്മാവന്‍മാരുടെ എന്ന് കേട്ടപ്പോള്‍ മന്ത്രി ഇന്‍സ്റ്റഗ്രാമിലേക്കെന്ന് കമന്റ്: മറുപടിയുമായി സജി ചെറിയാന്‍

ഫെയ്‌സ്ബുക്ക് അമ്മാവന്‍മാരുടെ എന്ന് കേട്ടപ്പോള്‍ മന്ത്രി ഇന്‍സ്റ്റഗ്രാമിലേക്കെന്ന് കമന്റ്: മറുപടിയുമായി സജി ചെറിയാന്‍

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയ വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പേജ് ഫോളോ ചെയ്യണമെന്നും മന്ത്രി പോസ്റ്റില്‍ പറഞ്ഞിരുന്നു. നിരവധി പേര്‍ പോസ്റ്റിന് താഴെ ഫോളോ ചെയ്യുമെന്നും കമന്റ് ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വന്നൊരു കമന്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതിന് മന്ത്രി മറുപടിയും കൊടുത്തിട്ടുണ്ട്.

'ഫെയ്‌സ്ബുക്ക് അമ്മാവന്‍മാരുടെ ആണെന്ന് കേട്ട ഉടനെ ഇന്‍സ്റ്റഗ്രാമിലേക്ക് പോയല്ലെ' എന്നായിരുന്നു ആ കമന്റ്. അതിന് മന്ത്രി 'ആബാലവൃദ്ധം, അതാണ്' എന്നാണ് മറുപടി കൊടുത്തത്.

user

അടുത്തിടെ നടി അനിഖ സുരേന്ദ്രന്‍ 'ഫെയ്‌സ്ബുക്കില്‍ കൂടുതലും അമ്മാവന്‍മാരാണ്' എന്ന പരാമര്‍ശനം നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിനേക്കാളും സദാചാരവും സൈബര്‍ ആക്രമണങ്ങളും നടക്കുന്നത് ഫെയ്‌സ്ബുക്കിലാണ് എന്നാണ് അനിഖ പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചത്. അതിനാല്‍ താന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് കുറവാണെന്നും നടി വ്യക്തമാക്കിയിരുന്നു. നടിയുടെ ഈ പരാമര്‍ശം ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയുരുന്നു. അതിനെ കളിയാക്കിക്കൊണ്ടാണ് മന്ത്രി സജി ചെറിയാന്റെ പോസ്റ്റിന് താഴെയും കമന്റ് വന്നത്.

The Cue
www.thecue.in