'തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരിക്കട്ടെ,ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ല: സജി ചെറിയാന്‍

'തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരിക്കട്ടെ,ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ല: സജി ചെറിയാന്‍

സിനിമാ ചിത്രീകരണത്തിന് ഇതുവരെയും അനുമതി ലഭിക്കാത്തതിനാൽ, കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ചലച്ചിത്രപ്രവർത്തകരുടെ തീരുമാനത്തിൽ പ്രതികരണവുമായി സിനിമാ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ.തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരിച്ചോട്ടേയെന്നും,തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല എന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും സജി ചെറിയാന്‍.

സീരിയലുകൾക്ക് നൽകിയതുപോലെ എന്തുകൊണ്ട് സിനിമകൾക്കും അനുമതി നൽകിക്കൂടാ എന്ന ചോദ്യത്തിന്; സിനിമാ മന്ത്രി താനാണെങ്കിലും, ഇത്തരം കാര്യങ്ങൾ താനല്ല കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സിനിമാ മന്ത്രിക്ക് സിനിമയെപ്പറ്റി മാത്രമേ പറയാൻ പറ്റുകയുള്ളുവെന്നും, കോവിഡിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നത് താനല്ല എന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രതികരണം

കോവിഡ് 19 ന്റെ അന്തരീക്ഷം നമ്മളെല്ലാവരിലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഈയൊരു സന്ദർഭത്തിൽ എല്ലാവരും സർക്കാരുമായി സഹകരിക്കുക എന്നതാണ് ഗവണ്മെന്റ് നയം.ഏതെങ്കിലും ഒരു പടത്തിനോ മറ്റോ പ്രത്യേകമായി ചിത്രീകരണാനുമതി വേണമെകിൽ അത് ഗവണ്മെന്റ് മൊത്തത്തിൽ ആലോചിച്ഛ് തീരുമാനിക്കും.ചലച്ചിത്രപ്രവർത്തകരുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്.ഉടനെ അത് അറിയിക്കുന്നതായിരിക്കും.

ചിത്രീകരണങ്ങൾ കേരളത്തിന് പുറത്തേക്ക് മാറ്റുന്നു

സീരിയൽ ചിത്രീകരണത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നുവെങ്കിലും, സിനിമകൾക്ക് ഇതുവരെയും നൽകിയിട്ടില്ല. അതിനാൽ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി', കെ.എം കമലിന്റെ 'പട' തുടങ്ങിയ സിനിമകൾ കേരളത്തിന് പുറത്തേക്ക് ചിത്രീകരണം മാറ്റിയിരുന്നു.ഭീമമായ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ചലച്ചിത്രപ്രവർത്തകർക്ക് ഉണ്ടാകുന്നത്. അനുമതി വൈകുന്നതിനാൽ കൂടുതൽ ചിത്രങ്ങൾ കേരളം വിടാനൊരുങ്ങുകയാണെന്ന് ഫെഫ്ക അവരുടെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in