എണ്‍പതുകളിലേക്കൊരു തിരിഞ്ഞ് നോട്ടം ; വി.സി അഭിലാഷിന്റെ 'സബാഷ് ചന്ദ്രബോസ്' നാളെ തിയ്യേറ്ററുകളിലേക്ക്

എണ്‍പതുകളിലേക്കൊരു തിരിഞ്ഞ് നോട്ടം ; വി.സി അഭിലാഷിന്റെ 'സബാഷ് ചന്ദ്രബോസ്' നാളെ തിയ്യേറ്ററുകളിലേക്ക്

ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് നാളെ റിലീസ് ചെയ്യും. വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം പറയുന്നത് എണ്‍പതുകളില്‍ ടെലിവിഷന്‍ ആദ്യമായി വന്ന പശ്ചാത്തലത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ബുക് മൈ ഷോ ടിക്കറ്റ് ബുക്കിങ്ങും ഓപ്പണായിട്ടുണ്ട്.

ഫാക്ടറി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്നത്. കളര്‍ ടെലിവിഷനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രം ആളൊരുക്കം നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്.

'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, പ്രോമോ പോസ്റ്റര്‍ ഡിസൈന്‍സ്: ബിജേഷ് ശങ്കര്‍, ഫിലിം മാര്‍ക്കറ്റിങ്: ദി നയണ്‍ സ്റ്റോക്ക്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in