രജിഷ വിജയൻ തെലുങ്കിലേക്ക്; രവി തേജ ചിത്രം 'രാമറാവു ഓൺ ഡ്യൂട്ടി'യിൽ നായിക

രജിഷ വിജയൻ തെലുങ്കിലേക്ക്;  രവി തേജ ചിത്രം 'രാമറാവു ഓൺ ഡ്യൂട്ടി'യിൽ നായിക

നടി രജിഷ വിജയൻ തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. രവി തേജ നായകനാകുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന സിനിമയിലൂടെയാണ് ടോളിവുഡിൽ രജിഷ വിജയൻ അരങ്ങേറ്റം കുറിക്കുന്നത്. ശരത് മന്ദവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്.

രവി തേജയുടെ 68ാമത്തെ ചിത്രമാണ് 'രാമ റാവു ഓൺ ഡ്യൂട്ടി'. അതേസമയം കാർത്തി നായകനാകുന്ന സർദാറാണ് രജീഷ നായികയായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാകും, ഫഹദിനെ നായകനാക്കി സജിമോൻ പ്രഭാകർ ഒരുക്കുന്ന മലയൻകുഞ്ഞ്, എന്നീ ചിത്രങ്ങളിലും രജിഷയാണ് നായിക. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

The Cue
www.thecue.in