'മിന്നല്‍ മുരളി' എന്നെ അത്ഭുതപ്പെടുത്തി: എത്രയും വേഗം ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് മാധവന്‍

'മിന്നല്‍ മുരളി' എന്നെ അത്ഭുതപ്പെടുത്തി: എത്രയും വേഗം ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് മാധവന്‍

സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പം സിനിമ ചെയ്യണമെന്ന് നടന്‍ ആര്‍ മാധവന്‍. മിന്നല്‍ മുരളി കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും വളരെ മനോഹരമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും മാധവന്‍ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'മിക്ക മലയാള സിനിമകളും മികച്ചതാണ്. പക്ഷെ ഞാന്‍ അവസാനമായി കണ്ട് അത്ഭുതപ്പെട്ടത് മിന്നല്‍ മുരളിയാണ്. എത്ര മനോഹരമായാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശരിക്കും അവഞ്ചേഴ്‌സൊക്കെ പോലെയുള്ള വലിയ സൂപ്പര്‍ ഹീറോ സിനിമ പോലെ തന്നെ എനിക്ക് മിന്നല്‍ മുരളിയും തോന്നി. അത്ര മനോഹരമായാണ് സംവിധായകന്‍ അത് ചെയ്ത് വെച്ചിരിക്കുന്നത്. എനിക്ക് എത്രയും പെട്ടന്ന് തന്നെ ബേസില്‍ ജോസഫിനൊപ്പം ഒരു സിനിമ ചെയ്യണം', എന്നാണ് മാധവന്‍ പറഞ്ഞത്.

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. ചിത്രം ഇന്ത്യയില്‍ മാത്രമല്ല മറിച്ച് അന്താരാഷ്ട്ര തലത്തില്‍ ആരാധകരെ സൃഷ്ടിച്ചിരുന്നു. കുറുക്കന്‍ മൂലയില്‍ ജേസണ്‍ എന്ന ചെറുപ്പക്കാരനാണ് മിന്നല്‍ അടിയേറ്റ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയായി മാറുന്നത്.

The Cue
www.thecue.in