പാക് മണ്ണിലെ ഇന്ത്യന്‍ ദൗത്യം, മെഗാ പ്രൊജക്ട് പ്രഖ്യാപനത്തിന് പൃഥ്വിയും ടൊവിനോയും

പാക് മണ്ണിലെ ഇന്ത്യന്‍ ദൗത്യം, മെഗാ പ്രൊജക്ട് പ്രഖ്യാപനത്തിന് പൃഥ്വിയും ടൊവിനോയും

പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തില്‍. കെ എസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ രാജ്യം കണ്ട ഏറ്റവും വലിയ ചാരദൗത്യമായിരിക്കുമെന്ന് താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചന നല്‍കുന്നു.

കെ എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ നിര്‍ണായക ദൗത്യം ഏറ്റെടുത്ത റോ ഉദ്യോഗസ്ഥനെ പൃഥ്വിരാജ് അവതരിപ്പിക്കുമെന്നറിയുന്നു. ടൊവിനോയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകും. പാക് ചാരസംഘടന ഐ എസ് ഐ യുദ്ധപരാജയത്തെ തുടര്‍ന്ന് ഇന്ത്യയിലെങ്ങും ആക്രമണത്തിന് പദ്ധതിയിട്ടപ്പോള്‍ പ്രതിരോധിക്കാന്‍ റോ നടത്തിയ നീക്കമായിരിക്കും സിനിമയെന്ന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചന നല്‍കുന്നു.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി കറാച്ചി 81 എന്നൊരു പ്രൊജക്ട് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ ചിത്രം തന്നെയാണോ മികച്ച ടെക്‌നീഷ്യന്‍സിനൊപ്പം നാളെ പ്രഖ്യാപിക്കാനിരിക്കുന്നതെന്ന് കാത്തിരുന്നറിയാം.

The Cue
www.thecue.in