'തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിച്ചു, ഡെഡിക്കേഷന്റെ അങ്ങേയറ്റം', ജയസൂര്യയെ കുറിച്ച് 'വെള്ള'ത്തിന്റെ സംവിധായകന്‍

'തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിച്ചു, ഡെഡിക്കേഷന്റെ അങ്ങേയറ്റം', ജയസൂര്യയെ കുറിച്ച് 'വെള്ള'ത്തിന്റെ സംവിധായകന്‍

കഥാപാത്രം മികച്ചതാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറുള്ള നടനാണ് ജയസൂര്യയെന്ന് 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍. താന്‍ ആഗ്രഹിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ആശുപത്രിയില്‍ വെച്ച് തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിക്കുന്ന രംഗമുണ്ട്, ഡമ്മി ഫ്‌ളോര്‍ തയ്യാറാക്കാമായിരുന്നിട്ടും, ജയസൂര്യയുടെ ആവശ്യപ്രകാരം യഥാര്‍ത്ഥ ഫ്‌ളോറിലാണ് ആ രംഗം ചിത്രീകരിച്ചത്. അത് ഡെഡിക്കേഷന്റെ അങ്ങേയറ്റമാണെന്നും സംവിധായകന്‍ ദ ക്യുവിനോട് പറഞ്ഞു.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാകും ഇതെന്നും പ്രജേഷ് സെന്‍. 'ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മുകളില്‍ ജയസൂര്യ പെര്‍ഫോം ചെയ്ത് കഥാപാത്രത്ത എത്തിച്ചു. ചില കാര്യങ്ങളൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ മികച്ചതായാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ അര്‍പ്പണബോധം കൊണ്ടാണ് അത്. ഒരോ ഘട്ടത്തിലും അത്രയ്ക്ക് ഡെഡിക്കേഷനായിരുന്നു ജയസൂര്യയ്ക്ക്. സിനിമയില്‍ അതാണ് പ്രതിഫലിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ ആശുപത്രിയില്‍ വെച്ച് സ്പിരിറ്റ് കുടിക്കുന്ന ഒരു രംഗമുണ്ട്, തറയില്‍ വീണ സ്പിരിറ്റ് നക്കിയാണ് കുടിക്കുന്നത്. അങ്ങനെയൊരു സീന്‍ എടുക്കുമ്പോള്‍ സ്വാഭാവികമായും നമ്മളൊരു ഡമ്മി ഫ്‌ളോര്‍ ഉണ്ടാക്കണം, അങ്ങനെയാണ് ചെയ്യാറ്. പക്ഷെ ആ രംഗം ജയസൂര്യ ആയതുകൊണ്ട് ഡമ്മി ഉണ്ടാക്കുന്നതിന് മുമ്പ് ചോദിക്കണം. ചോദിച്ചപ്പോള്‍ ഡമ്മി വേണ്ട, ഫ്‌ളോര്‍ വൃത്തിയാക്കിയാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുറേ പ്രവാശ്യം വൃത്തിയാക്കി, പക്ഷെ എന്നിട്ടും കൈവിട്ടു പോയി. കാരണം ഏത് സ്ഥലത്താണ് പുള്ളി വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. അത്രയും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സ്ഥലമാണ്. ആ സ്ഥലത്താണ് അദ്ദേഹമത് ചെയ്തത്. അത് ഡെഡിക്കേഷന്റെ അങ്ങേയറ്റമാണ്. കഥാപാത്രത്തിന് വേണ്ടി അദ്ദേഹം അതൊക്കെ ചെയ്യും, അതാണ് ജയസൂര്യ. അങ്ങനെ പെര്‍ഫോം ചെയ്ത, ഞങ്ങളെ ഞെട്ടിച്ച ഒരുപാട് രംഗങ്ങളുണ്ട് ചിത്രത്തില്‍', പ്രജേഷ് സെന്‍ പറഞ്ഞു.

'തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിച്ചു, ഡെഡിക്കേഷന്റെ അങ്ങേയറ്റം', ജയസൂര്യയെ കുറിച്ച് 'വെള്ള'ത്തിന്റെ സംവിധായകന്‍
മുഴുക്കുടിയനായി 'ജീവിച്ച്' ജയസൂര്യ; വെള്ളം മേക്കിങ് വീഡിയോ സോങ്

Prajesh Sen About Jayasurya's Dedication Vellam Movie