Indhu VS's  19(1)(a)
Indhu VS's 19(1)(a)Indhu VS's 19(1)(a)

ഇന്ദു.വി.എസിന്റെ 19(1)(എ) തിയറ്ററുകളിലേക്ക്, പൊളിറ്റിക്കല്‍ ഡ്രാമയില്‍ നിത്യ മേനോനും വിജയ് സേതുപതിയും

നിത്യ മേനോനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 19(1) എ തിയറ്ററുകളിലേക്ക്. പതിവ് നായകന്‍-നായിക സങ്കല്‍പ്പത്തിനൊപ്പം വിജയ് സേതുപതിയെയും നിത്യ മേനോനെയും കാസ്റ്റ് ചെയ്‌തൊരു സിനിമയല്ല 19(1) (എ ) എന്ന് ചിത്രീകരണ ഘട്ടത്തില്‍ സംവിധായിക ഇന്ദു.വി.എസ് ദ ക്യുവിനോട് പറഞ്ഞിരുന്നു. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിന്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ഈ ടെറ്റില്‍ വേണമെന്ന് നിശ്ചയിച്ചതെന്നും ഇന്ദു.വി.എസ്.

ഇന്ദു.വി.എസ് തന്നെയാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫും നീറ്റ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍. മനേഷ് മാധവനാണ് ക്യാമറ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം. മനോജ് എഡിറ്റിംഗ്. സമീറ സനീഷ് കോസ്റ്റിയൂം.

ജയറാമിനൊപ്പം ഗസ്റ്റ് റോളില്‍ വിജയ് സേതുപതി എത്തിയിട്ടുണ്ടെങ്കില്‍ നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 19(1) (എ).

Indhu VS's  19(1)(a)
Indhu VS's 19(1)(a)Indhu VS's 19(1)(a)

നിത്യ മേനോന്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടിയെ ഒരു പേരിലൂടെ സിനിമയില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ഈ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നമ്മള്‍ ഈ സിനിമ കാണുന്നത്, പക്ഷെ കഥ കേന്ദ്രീകരിക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലാണ്. ഒന്നിലധികം ഴോണറുകളിലൂടെ കടന്നുപോകുന്ന സിനിമ കൂടിയാണ് 19(1) (എ ). പക്ഷെ സിനിമ കണ്ട് കഴിയുമ്പോള്‍ തോന്നുക ഒരു പൊളിറ്റിക്കല്‍ ഡ്രാമ എന്ന നിലയ്ക്കാണെന്നാണ് വിശ്വാസമെന്നും ഇന്ദു.വി.എസ്.

നിത്യ മേനോന്‍,വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന റോളിലുണ്ട്. ശ്രീകാന്ത് മുരളി, ദീപക് പറമ്പോല്‍, അതുല്യ, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് റോളുകളില്‍. നിത്യ മേനോന്‍ പറഞ്ഞത്.

Indhu VS's  19(1)(a)
Indhu VS's 19(1)(a)Indhu VS's 19(1)(a)

ഇന്ദു എന്നോട് വളരെ സിംപിളായാണ് ഈ കഥ പറഞ്ഞത്. ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചത് കഥ പറയുമ്പോള്‍ സൈലന്‍സിന് നല്‍കിയ പ്രാധാന്യമാണ്. എനിക്ക് ആ കഥ ബിഗ് സ്‌ക്രീനില്‍ കാണണമന്ന ആഗ്രഹം തോന്നി. അങ്ങനെയാണ് 19(1) (എ) എന്ന സിനിമയുടെ ഭാഗമാകുന്നത്. ഈ സിനിമയിലൊരു സ്പാര്‍ക്ക് ഉണ്ട്. ഡബ്ബ് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു,

Indhu VS's  19(1)(a)
Indhu VS's 19(1)(a)

ഇന്ദൂ ഞാന്‍ ചെയ്ത കഥാപാത്രത്തെയും സേതുപതിയുടെ കഥാപാത്രത്തെയും എനിക്ക് വല്ലാതെ ഇഷ്ടമായി. ഞാന്‍ റിയല്‍ ലൈഫില്‍ എന്താണോ അതിന് നേരെ വിരുദ്ധ ധ്രുവത്തിലുള്ള ആളാണ്, ഈ സിനിമയിലെ പെണ്‍കുട്ടി. ഓരോ സീനിലും ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in