നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയിക്കടുത്ത് മഹാബലിപരുത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിഗ്നേഷ് ശിവന്‍ വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു.

ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹിതരായി എന്നാണ് വിഗ്നേഷ് ട്വീറ്റ് ചെയ്തത്.

രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മാധ്യമങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ലായിരുന്നു. വിവാഹസത്കാര്തതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, രജനീകാന്ത്, കാര്‍ത്തി, സൂര്യ, ഷാരൂഖ് ഖാന്‍, അറ്റ്‌ലീ, മണിരത്‌നം തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

വിവാഹത്തിന് ശേഷം ശനിയാഴ്ച്ച വിഗ്നേഷും നയന്‍താരയും മാധ്യമങ്ങളെ കാണും. വിവാഹത്തിന്റെ ചിത്രീകരണ പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ഗൗതം വാസുദേവ് മേനോനാണ് ചടങ്ങുകളുടെ സംവിധായകന്‍.

The Cue
www.thecue.in