സൂര്യ, വിജയ് സേതുപതി,നെടുമുടിവേണു, പ്രയാഗമാർട്ടിൻ, മണിക്കുട്ടൻ; നവരസ ഒഫിഷ്യൽ ട്രെയ്‌ലർ

സൂര്യ, വിജയ് സേതുപതി,നെടുമുടിവേണു, പ്രയാഗമാർട്ടിൻ, മണിക്കുട്ടൻ; നവരസ ഒഫിഷ്യൽ  ട്രെയ്‌ലർ

സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്ത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെ കുറിച്ച് സൂര്യ പറയുന്ന ഡയലോഗിൽ നിന്നുമാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ആ രംഗത്തിൽ നിന്നും ഭയം, പ്രതികാരം, വിദ്വേഷം, ആശയക്കുഴപ്പം, വഞ്ചന, , കോപം, പശ്ചാത്താപം എന്നീ ഇമോഷൻസ് ട്രെയിലറിൽ കാണുന്നു. ഒൻപത് വ്യത്യസ്ത വികാരങ്ങൾ കാണിക്കുന്നതിന് പുറമെ വിവിധ തരത്തിലുള്ള ജോണറുകളുള്ള സിനിമകളാണെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നുണ്ട്. അരവിന്ദ് സ്വാമിയും പ്രസന്നയും അഭിനയിക്കുന്ന സിനിമ ഒരു സയൻസ് ഫിക്ഷൻ ത്രില്ലറിന്റെ സൂചനകൾ നൽകുന്നു. ശ്രീലങ്കൻ തമിഴ് പോരാട്ടം ഉൾപ്പെടെ സാമൂഹിക പ്രസക്തമായ പല വിഷയങ്ങളും അവതരിപ്പിക്കുന്നതായി ട്രെയ്‌ലർ വ്യക്തമാക്കുന്നു

ഹാസ്യം പ്രമേയമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'സമ്മര്‍ ഓഫ് 92'ലാണ് ഏറ്റവും കൂടുതൽ മലയാള താര സാന്നിധ്യമുള്ളത്. നെടുമുടി വേണു, രമ്യ നമ്പീശൻ, മണിക്കുട്ടൻ എന്നിവർ അഭിനയിക്കുന്ന ഈ സിനിമയിൽ മുഖ്യ വേഷം യോഗി ബാബുവാണ് അവതരിപ്പിക്കുന്നത്.

സൂര്യ, പ്രകാശ് രാജ്, രേവതി, ഗൗതം മേനോൻ, സിദ്ധാർഥ്‌ , വിജയ് സേതുപതി, രോഹിണി, പാർവതി, യോഗി ബാബു, പ്രയാഗ മാർട്ടിൻ എന്നിവരാണ് ആന്തോളജിയിൽ പ്രധാന റോളുകളിൽ എത്തുന്നത്. മണിരത്‌നമാണ് ക്രിയേറ്റിവ് മേൽനോട്ടം നിർവഹിക്കുന്നത്. എ.ആര്‍. റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ആന്തോളജിക്ക്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷനല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികളാണ്.

പ്രതിഫലം വാങ്ങാതെയാണ് ആന്തോളജിയില്‍ മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് നിര്‍മ്മാതാവ് മണിരത്‌നം തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും

നവരസയിലെ സിനിമകള്‍

ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്- സംവിധാനം ഗൗതം വാസുദേവ് മേനോൻ, സൂര്യ പ്രയാഗ മാർട്ടിൻ എന്നിവർ അഭിവരാണ് താരങ്ങൾ

തുനിന്ത പിന്‍(കറേജ്) എന്ന ചിത്രമൊരുക്കുന്നത് കെ.എം.സര്‍ജുന്‍ ആണ്. അഥര്‍വ, അഞജലി, കിഷോര്‍ എന്നിവരാണ് താരങ്ങള്‍.

രൗദിരം എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി സംവിധായകനാകുന്നു ഋതിക, ശ്രീറാം, രമേഷ് തിലക് എന്നിവരാണ് താരങ്ങള്‍.

എതിരി എന്ന ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യും. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവരാണ് അഭിനേതാക്കള്‍.

സമ്മര്‍ ഓഫ് 92 ഒരുക്കുന്നത് പ്രിയദര്‍ശനാണ്. യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് താരങ്ങള്‍.

കാര്‍ത്തിക് സുബ്ബരാജ് പീസ് എന്ന പേരിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത് എന്നിവരാണ് താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in