നവരസ ടീസറിലെ ഒൻപത് വികാരങ്ങൾ; മേക്കിങ് വീഡിയോ

നവരസ ടീസറിലെ ഒൻപത് വികാരങ്ങൾ; മേക്കിങ് വീഡിയോ

സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ടീസർ മേക്കിങ് വീഡിയോ പുറത്ത്. ഒമ്പത് കഥകൾ അവതരിപ്പിക്കുന്ന സിനിമയിൽ ഒൻപത് വികാരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ടീസർ ഒരുക്കിയത്. ഭരത്ബാലയാണ് ടീസറിന്റെ സംവിധാനം. എ ആർ റഹ്മാനാണ് സംഗീത സംവിധാനം. നെറ്റ്ഫ്ലിക്സിൽ ആഗസ്റ്റ് ആറിനാണ് നവരസയുടെ റിലീസ്. സൂര്യ, പ്രകാശ് രാജ്, രേവതി, ഗൗതം മേനോൻ, സിദ്ധാർഥ്‌ , വിജയ് സേതുപതി, രോഹിണി, പാർവതി, യോഗി ബാബു, പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ടീസറിൽ അവതരിപ്പിക്കുന്നത്.

പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് കഥകൾ ഒരുക്കിയത്. പ്രതിഫലം വാങ്ങാതെയാണ് ആന്തോളജിയില്‍ മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് നിര്‍മ്മാതാവ് മണിരത്‌നം തീരുമാനിച്ചിരിക്കുന്നത്. നവരസയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നത് സൗജന്യമാണെന്ന് നെറ്റ്ഫ്ലിക്‌സും വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in