കാക്കിയിട്ട് നാഗ ചൈതന്യ, ആക്ഷന്‍ ത്രില്ലര്‍ 'കസ്റ്റഡി' തിയറ്ററിലേക്ക്

Naga Chaitanya's next titled Custody, Venkat Prabhu's film
Naga Chaitanya's next titled Custody, Venkat Prabhu's film

നാഗ ചൈതന്യ 36-ാം ജന്മദിനത്തില്‍ പുതിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ച് അണിയറക്കാര്‍. കസ്റ്റഡി എന്ന സിനിമ വെങ്കട്ട് പ്രഭുവാണ് സംവിധാനം. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ താരമൂല്യം മാറ്റിമറിക്കുന്ന ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് നാഗചൈതന്യയുടേത് എന്നാണ് പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്. മുറിവേറ്റിട്ടും തോല്‍ക്കാത്ത നായകനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. റൊമാന്റിക് കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ ബോക്‌സ് ഓഫീസ് തിരിച്ചുവരവായിരിക്കും കസ്റ്റഡി എന്നാണ് പ്രതീക്ഷ.

തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ നാഗചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രവുമാണ് കസ്റ്റഡി. ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

Naga Chaitanya's next titled Custody, Venkat Prabhu's film
Naga Chaitanya's next titled Custody, Venkat Prabhu's film

യുവന്‍ ശങ്കര്‍ രാജയുമായി സഹകരിച്ച് ഇളയരാജയും സംഗീതമൊരുക്കുന്ന പ്രൊജക്ട് കൂടിയാണ് കസ്റ്റഡി. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.. എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജന്‍ നിര്‍വഹിക്കുന്നു. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പി ആര്‍ ഓ എസ് ദിനേശ്, ശബരി

Related Stories

No stories found.
The Cue
www.thecue.in