ആ സമയത്ത് എടുത്ത മികച്ച തീരുമാനം: വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ

ആ സമയത്ത് എടുത്ത മികച്ച തീരുമാനം: വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ

താരദമ്പതികളായിരുന്ന സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സമാന്ത വിവാഹ മോചനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ നാഗചൈതന്യ ഇരുവരും വേര്‍പിരിഞ്ഞതിനെ കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ്. ആ സമയത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹമോചനം എന്നാണ് ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ പ്രതികരിച്ചത്.

'അത് സാരമില്ല, ഞങ്ങള്‍ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.' നാഗചൈതന്യ

2021 ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വിവാഹം ബന്ധം വേര്‍പിരിയുന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഇരുവരും ബന്ധം വേര്‍പിരിയുന്നത് അറിയിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വാക്കുകള്‍.

2018ലാണ് ഇരുവരും വിവാഹിതരായത്. ഏറെ ആരാധകരുള്ള താരദമ്പതികള്‍ കൂടിയായിരുന്നു ഇവര്‍. അതിനാല്‍ തന്നെ വിവാഹം ബന്ധം വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ക്ക് പിന്നാലെ വലിയ രീതിയിലുള്ള സമൂഹമാധ്യമ വിചാരണകള്‍ക്ക് സമാന്ത ഇരയായിരുന്നു. സമാന്തയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിനെതിരെ സമാന്ത നിയമപരമായി പ്രതികരിക്കുകയാണ് ഉണ്ടായത്.

The Cue
www.thecue.in