'ബെട്ടിയിട്ട ബായത്തണ്ടാ'ണോ 2021ലെ ഹിറ്റ് ഡയലോഗ്?: എന്‍.എസ് മാധവന്‍

'ബെട്ടിയിട്ട ബായത്തണ്ടാ'ണോ 2021ലെ ഹിറ്റ് ഡയലോഗ്?: എന്‍.എസ് മാധവന്‍

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട്' എന്ന ഡയലോഗ് 2021ലെ ഹിറ്റ് ഡയലോഗാണോ എന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ചിത്രത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന ഡയലോഗ് വലിയ രീതിയില്‍ ട്രോളുകള്‍ക്കും കളിയാക്കലിനും ഇരയായിരുന്നു. പ്രിയദര്‍ശന്റെ തന്നെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഭാഷാ ശൈലിയാണ് മരക്കാറിലും ഉള്ളതെന്ന വിമര്‍ശനവും വന്നിരുന്നു.

ഡിസംബര്‍ 2ന് തിയേറ്ററില്‍ എത്തിയ മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

2021 ഒക്ടോബറില്‍ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.