സിബിഐയില്‍ ജഗതിയെത്തുന്നത് നിര്‍ണായക സീനില്‍; വെളിപ്പെടുത്തലുമായി മമ്മൂട്ടി

സിബിഐയില്‍ ജഗതിയെത്തുന്നത് നിര്‍ണായക സീനില്‍; വെളിപ്പെടുത്തലുമായി മമ്മൂട്ടി

സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രം എന്ന കഥാപാത്രമായി ജഗതിശ്രീകുമാർ എത്തുന്നത് സിനിമയുടെ നിർണായക സീനിലെന്ന് മമ്മൂട്ടി. ദുബൈയിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ജഗതി ശ്രീകുമാര്‍ എന്ന വ്യകതിയിലുപരി ജഗതി എന്ന നടനെ സിനിമ ലോകം ഒരുപാട് മിസ് ചെയ്തിരുന്നു. ജഗതി ശ്രീകുമാര്‍ ഉള്ള സീനുകള്‍ വളരെ സന്തോഷവും സങ്കടവും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും മമ്മൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍:

ജഗതി ശ്രീകുമാര്‍ ഈ സിനിമയിലുണ്ട്. അദ്ദേഹത്തെ കാണാന്‍ നിങ്ങള്‍ കാത്തിരിക്കൂ. സിനിമയിലെ വളരെ നിര്‍ണ്ണായകമായ സീനിലാണ് ജഗതി എത്തുന്നത്. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം, അദ്ദേഹം മരിച്ചിട്ടില്ല. പക്ഷെ, ജഗതി എന്ന നടനെ ഒരുപാട് മിസ് ചെയ്തിരുന്നു. ഈ സിനിമക്ക് മാത്രമല്ല മുഴുവന്‍ മലയാള സിനിമക്കും. സന്തോഷവും സങ്കടവും നിറഞ്ഞാണ് ഓരോ സീനും ഷൂട്ട് ചെയ്തത്. നിങ്ങള്‍ എല്ലാവരും ജഗതി ശ്രീകുമാറിനെ കാണാന്‍ കാത്തിരിക്കൂ.

മെയ് 1നാണ് സിബിഐ 5: ദ ബ്രെയിന്‍ തിയേറ്ററില്‍ എത്തുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, മുകേഷ്, സായികുമാര്‍, ജഗതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in