'ബ്ലോക്ക് ആയിരിക്കുകയാണ്, അത്യാവശ്യക്കാര്‍ കാണും, പരിപാടി നിര്‍ത്തി വേഗം പോകും'; ആരാധകരോട് മമ്മൂട്ടി

'ബ്ലോക്ക് ആയിരിക്കുകയാണ്, അത്യാവശ്യക്കാര്‍ കാണും, പരിപാടി നിര്‍ത്തി വേഗം പോകും'; ആരാധകരോട് മമ്മൂട്ടി

ഹരിപ്പാട് സ്ഥാപന ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടി റോഡ് ബ്ലോക്കായപ്പോള്‍ ഇടപെട്ട് താരം. ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയതിനെ തുടര്‍ന്ന് നിരവധി പേരാണ് സ്ഥാപന പരിസരത്ത് തടിച്ച് കൂടിയത്.

'നമ്മള്‍ ഇത്രയും നേരം ഇവിടെ റോഡ് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. നമ്മുടെ പരിപാടി കഴിഞ്ഞ് പോയാല്‍ മാത്രമെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ സാധിക്കുകയുള്ളു. നമ്മള്‍ സന്തോഷിക്കുകയായിരിക്കും. പക്ഷെ അവര്‍ക്ക് ഒരുപാട് അത്യാവശ്യങ്ങള്‍ ഉണ്ടാകും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം', എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in