കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രമോഷന്‍ ചെയതത് നിയമപ്രകാരം; വിശദീകരണവുമായി കുറുപ്പ് ടീം

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രമോഷന്‍ ചെയതത് നിയമപ്രകാരം; വിശദീകരണവുമായി കുറുപ്പ് ടീം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറിപ്പിന്റെ പ്രമോഷന്റെ ഭാഗമായ സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍. നിയമപ്രകാരം പണം നല്‍കിയാണ് പ്രമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇത് സംബന്ധിച്ച് നിയമപ്രകാരമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് വാഹനം നിരത്തിലിറക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

യൂട്യൂബറായ മല്ലു ട്രാവലറാണ് നിയമവുരുദ്ധമായി കുറുപ്പ് ടീം വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രമോഷന്‍ നടത്തിയെന്ന് ആരോപിച്ചത്. സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത മറ്റൊരു വാഹനം തുരുമ്പെടുക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കാമെന്നാണോ എന്നാണ് മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറുപ്പ് നല്ല സിനിമയാണ്. ദുല്‍ഖര്‍ മുത്തുമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. ഇത് കണ്ട് ആളുകളുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ. ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്. അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ എന്നും കുറുപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in