അത് ആറാം പാതിരയല്ല ; 'മാജിക്കല്‍ പാതിര' ഫോട്ടോയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

അത് ആറാം പാതിരയല്ല ; 'മാജിക്കല്‍ പാതിര' ഫോട്ടോയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഒപ്പമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ആറാം പാതിരയുമായി ബന്ധമില്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അഞ്ചാം പാതിരയുടെ ക്രൂ ആ ഫോട്ടോയില്‍ ഉണ്ടെന്ന് മാത്രമെയുള്ളു. അല്ലാതെ ആ ചിത്രത്തിന് ആറാം പാതിരയുമായി ബന്ധമില്ലെന്ന് കുഞ്ചാക്കോ ബോബന്‍ ദ ക്യുവില്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

' ആ ഫോട്ടോയ്ക്ക് ശരിക്കും ആറാം പാതിരയുമായി ബന്ധമില്ല. മിഥുന്‍ അന്ന് വെറുതെ ഇട്ട ഒരു ക്യാപ്ഷന്‍ ആണ് മാജിക്കല്‍ പാതിര എന്ന്. ആറാം പാതിര അല്ല അത്. ആഞ്ചാം പാതിരയുടെ ഒരു ടീം അതിലുണ്ട് എന്നതെയുളളൂ. കൂടാതെ മാജിക് ഫ്രെയ്ംസിലെ ലിസ്റ്റിനാണ് നിര്‍മ്മാണം. ട്രാഫിക് പ്രൊഡ്യൂസ് ചെയ്തത് ലിസ്റ്റിന്‍ ആണ്. മാജിക്കല്‍ പാതിര എന്നുള്ളത് ഒരു കൗതുകത്തിന് ക്യാപ്ഷനു വേണ്ടി ഇട്ട പേരു മാത്രമാണ്. അന്ന് ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ്. ഹൗ ഓള്‍ഡ് ആര്‍ യൂ, ചിറകൊടിഞ്ഞ കിനാവുകള്‍, ന്നാ താന്‍ കെസ് കൊട് സിനിമയുടെ ഡിസ്ട്രിബ്യൂഷണ്‍ ഒക്കെ ചെയ്തത് മാജിക് ഫ്രെയിംസ് ആണ്. ലിസ്റ്റിനോട് ഒരു പോസിറ്റീവ് വൈബ് ആണ്. നല്ല സിനിമകള്‍ മാത്രമാണ് ഞങ്ങളുടെ കൂട്ടായ്മയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.'

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ വന്ന സിനിമയായിരുന്നു അഞ്ചാം പാതിര. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, തിരുവോണത്തിന് റിലീസായ ഫെല്ലിനി ടി.പി യുടെ ഒറ്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമകള്‍

Related Stories

No stories found.
The Cue
www.thecue.in