സോഷ്യല്‍ മീഡിയയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്; തെലുങ്കില്‍ സംവിധായകനായി കാര്‍ത്തിക് ശങ്കര്‍

സോഷ്യല്‍ മീഡിയയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്; തെലുങ്കില്‍ സംവിധായകനായി കാര്‍ത്തിക് ശങ്കര്‍

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സംവിധായകനാവുന്നു. തെലുങ്കിലാണ് കാര്‍ത്തിക് സംവിധായകനായി അരംങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ കൊടി രാമകൃഷ്ണയുടെ മകളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് ഇന്നലെ നടന്നു.

മലയാളത്തില്‍ സിനിമ ചെയ്യാനുള്ള കാര്‍ത്തിക്കിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് തെലുങ്കില്‍ നിന്നും അവസരം ലഭിച്ചത്. അതിനാലാണ് ആദ്യ സിനിമ തെലുങ്കില്‍ ചെയ്യുന്നതെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു.

'ഞാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വര്‍ക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ചെയ്യാന്‍ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്തു,' - കാര്‍ത്തിക് ശങ്കര്‍

തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തില്‍ സഞ്ജന ആനന്ദ് ആണ് നായിക. ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരിലൊരാളായ മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. നവംബര്‍ ആദ്യവാരമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in