'ഓള്ളുള്ളേരു' ഞാൻ സെലക്ട് ചെയ്തതല്ല; ജസ്റ്റിൻ വർഗീസ്

'ഓള്ളുള്ളേരു' ഞാൻ സെലക്ട് ചെയ്തതല്ല; ജസ്റ്റിൻ വർഗീസ്

അജഗജാതരത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ 'ഓള്ളുള്ളേരു' താൻ സെലക്ട് ചെയ്ത പാട്ടല്ലായെന്ന് സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. നാടൻ പാട്ടുകൾ കുറച്ചുകൂടെ ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റുന്നതുകൊണ്ടായിരിക്കും 'ഓള്ളുള്ളേരു' പോലെയുള്ള പാട്ടുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതെന്നും ജസ്റ്റിൻ വർഗീസ് പറഞ്ഞു.

ജസ്റ്റിൻ വർഗീസിന്റെ വാക്കുകൾ

'ഓള്ളുള്ളേരു' അജഗജാന്തരം സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് സജസ്റ്റ് ചെയ്തത്. ഞാൻ ആദ്യം തന്നെ അജഗജാന്തരത്തിൽ പാട്ട് ചെയ്യാനില്ലായെന്ന് പറഞ്ഞിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ മാത്രമേ ചെയ്യുന്നുള്ളു എന്നും പറഞ്ഞിരുന്നു. പിന്നീട് സിനിമയുടെ ഡിസ്കഷനെല്ലാം തുടങ്ങി എല്ലാവരുമായി കമ്പനിയായി വന്നപ്പോൾ പിന്നെ പാട്ടുകൾ കൂടി ചെയ്യാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷവും കൺഫ്യൂഷൻ ഉണ്ടായിരുന്നു ഈ പാട്ട് തന്നെ ഉപയൊഗിക്കണോ എന്ന്. സത്യം പറഞ്ഞാൽ ഞാൻ ഒരു തരത്തിലും ഈ സിനിമയിൽ പാട്ടുകളുടെ കാര്യത്തിൽ ഉത്തരവാദിത്തം എടുത്തിരുന്നില്ല. എനിക്ക് നിങ്ങൾ ചെയ്താലും ഓക്കെ ചെയ്തില്ലേലും ഓക്കെ എന്ന ഒരു രീതിയായിരുന്നു.

ജെയ്ക്സ് ബിജോയ് ആയിരുന്നു ആദ്യം 'ഓള്ളുള്ളേരു' ചെയ്തു തുടങ്ങിയത്. ഞാൻ തുടക്കത്തിലേ അജഗജാന്തരം ടീമിനോട് പറഞ്ഞിരുന്നു എന്ത് തന്നെയായാലും കമ്മ്യൂണിക്കേഷൻ വേണമെന്ന്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് നാടൻ പാട്ടുകളെല്ലാം സെലക്ട് ചെയ്തത്. നാടൻ പാട്ടുകൾ കുറച്ചുകൂടെ ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റുന്നതുകൊണ്ടായിരിക്കും 'ഒള്ളുള്ളേരു' പോലെയുള്ള പാട്ടുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in