ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമ, ലിജോ മലയാളത്തില്‍ പുതിയ പാറ്റേണ്‍ തീര്‍ത്ത സംവിധായകനെന്ന് ഇന്ദ്രജിത്ത്

ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമ, ലിജോ മലയാളത്തില്‍ പുതിയ പാറ്റേണ്‍ തീര്‍ത്ത സംവിധായകനെന്ന് ഇന്ദ്രജിത്ത്

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമയെന്ന് നടന്‍ ഇന്ദ്രജിത്ത്. ഔട്ട് ഓഫ് ദ ബോക്‌സ് ചിന്തിക്കാനും സ്ഥിരം ശൈലിയില്‍ നിന്ന് വിട്ട് സിനിമയൊരുക്കാന്‍ ശേഷിയുള്ള സംവിധായകനാണ് ലിജോ പെല്ലിശേരിയെന്നും ഇന്ദ്രജിത്ത് ദ ക്യുവിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മലയാള സിനിമയില്‍ പുതിയ പാറ്റേണ്‍ തീര്‍ത്ത സംവിധായകനാണ്. രാജ്യാന്തര തലത്തില്‍ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാന്‍ കഴിവുള്ള സംവിധായകനാണ് ലിജോ പെല്ലിശേരി. സാധാരണ സിനിമ ചെയ്യാന്‍ ലിജോ താല്‍പ്പര്യപ്പെടുന്നില്ല.

ലിജോയുടെ ആദ്യ സിനിമയായ നായകനിലെ കേന്ദ്രകഥാപാത്രമായിരുന്നു ഇന്ദ്രജിത്ത്. ലിജോയുടെ ആമേന്‍, ഡബിള്‍ ബാരല്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലും ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായിരുന്നു. നായകന് വേണ്ടി ഒരു മാസത്തോളം കഥകളി പഠിച്ചിട്ടുണ്ടെന്നും ഇന്ദ്രജിത്ത.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും കെ പി ജയകുമാറും തിരക്കഥയെഴുതി ലിജോ പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ജെല്ലിക്കെട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബു മോന്‍ അബ്ദുള്‍ സമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ജെല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ജെല്ലിക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in