'സ്റ്റാര്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല, വില്ലന്റെ പിന്നില്‍ യെസ് ബോസ് പറയുന്നയാളാകുമെന്നാണ് കരുതിയത്'; മമ്മൂട്ടി

'സ്റ്റാര്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല, വില്ലന്റെ പിന്നില്‍ യെസ് ബോസ് പറയുന്നയാളാകുമെന്നാണ് കരുതിയത്'; മമ്മൂട്ടി

അഭിനയം തുടങ്ങിയ സമയത്ത് താന്‍ സ്റ്റാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ മമ്മൂട്ടി. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞ് നില്‍ക്കുന്ന ഒരാളായിരിക്കുമെന്നാണ് കരുതിയതെന്നും മമ്മൂട്ടി പറയുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായുള്ള സംഭാഷണത്തിലായിരുന്നു മമ്മൂട്ടി ഇതേ കുറിച്ച് സംസാരിച്ചത്.

'മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞ് നില്‍ക്കുന്ന ഒരാളായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവും ആണ്. നമ്മളെ സിനിമാക്കാര്‍ ഒന്ന് ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല', മമ്മൂട്ടി പറഞ്ഞു.

ജീവിതത്തില്‍ സിനിമയല്ലാതെ മറ്റൊന്നും തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. 'സിനിമയല്ലാതെ മറ്റൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി പോയിട്ടുമില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അദ്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്നിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകന് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലുമുണ്ടെ'ന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in