മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളുടെ കഥ; 'ഫ്‌ലോട്ടിങ് ബോഡീസി'ന്റെ ആദ്യാവതരണം ബേപ്പൂരില്‍

മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളുടെ കഥ; 'ഫ്‌ലോട്ടിങ് ബോഡീസി'ന്റെ ആദ്യാവതരണം ബേപ്പൂരില്‍

മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളുടെ ഫോട്ടോഗ്രാഫുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 'ഫ്‌ലോട്ടിങ് ബോഡീസ്' എന്ന പേരിലുള്ള സമകാലിക അവതരണം ബേപ്പൂര്‍ കലാഗ്രാമില്‍ ഞായറാഴ്ച വൈകീട്ട് 7 .30 നും 10നും നടക്കും. ടെക്‌നോ ജിപ്സിയുടെ നേതൃത്വത്തില്‍ അഭീഷ് ശശിധരനാണ് ആശയാവിഷ്‌കാരം നടത്തിയിരിക്കുന്നത്. റോഹിന്‍ഗ്യന്‍ ഫോട്ടോഗ്രാഫുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കലക്ടീവായ പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ് ' ഫ്‌ലോട്ടിങ് ബോഡീസ്' എന്ന അവതരണം.

അപരിചിതമായ മണ്ണിലെത്തപ്പെട്ട രണ്ട് ശരീരങ്ങളാണ് അരങ്ങില്‍. നിസ്സഹായതയും, പേടിയും, പ്രതീക്ഷയും അനുഭവിക്കുന്ന അവര്‍ ചലിക്കുന്നു. ചിലപ്പോള്‍ നിശ്ചലരാകുന്നു. ആ സന്ദര്‍ഭത്തെ സമാന്തരമായി സ്വന്തം ശരീരങ്ങളിലൂടെ ഒരു മൂവ്‌മെന്റ് ആര്‍ട്ടിസ്റ്റും ഒരു ഫോട്ടോഗ്രാഫറും അവതരിപ്പിക്കുന്നതാണ് 'ഫ്‌ലോട്ടിങ് ബോഡീസ്'.

ശബ്ദത്തിന്റെ സാധ്യതകളുപയോഗിച്ച് ആ അവസ്ഥയെ അന്വേഷിക്കുന്ന സൗണ്ട് ആര്‍ട്ടിസ്റ്റും ഒപ്പമുണ്ട്. കൊറിയോഗ്രാഫറും മൂവ്‌മെന്റ് ആര്‍ട്ടിസ്റ്റുമായ ഫവാസ് അമീര്‍ ഹംസ, തീയേറ്റര്‍ ഫോട്ടോഗ്രാഫര്‍ സുധീര്‍ സി എന്നിവരാണ് അരങ്ങില്‍. സൗന്‍ഡ്സ്‌കേപ്പ് രൂപകല്‍പന ലാമിയും.

കുമാരദാസ് റ്റിഎന്‍ ക്രിയേറ്റീവ് ഇന്‍പുട്‌സും, ശ്രീദേവി ഡി ക്രിട്ടിക്കല്‍ ഇന്‍പുട്‌സും, പ്രജീഷ് എ ഡി പോസ്റ്റര്‍, ബ്രോഷര്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നു. ആദ്യമധ്യാന്തങ്ങളില്ലാത്ത ഞെട്ടലുണ്ടാക്കുന്ന ചിട്ടപ്പെടുത്താത്ത നാടകീയമല്ലാത്ത ഒരുപാട് നിശ്ചലതകള്‍ക്ക്‌ലോക്കിന്റെ സമയത്തിനപ്പുറമുള്ള നിശ്ചലതയെ അന്വേഷിക്കുകയാണിവിടെ.

സീറ്റുകള്‍ പരിമിതം, ബൂക്കിങ്ങ് വിവരങ്ങള്‍ക്ക് : +91 9676145161

The Cue
www.thecue.in