ആരാധകന്‍ മരിച്ചു; ഭാര്യയ്ക്ക് ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പ് നല്‍കി സൂര്യ

ആരാധകന്‍ മരിച്ചു; ഭാര്യയ്ക്ക് ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പ് നല്‍കി സൂര്യ
Published on

അപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം ഉറപ്പ് നല്‍കി നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജഗദീഷാണ് മരണപ്പെട്ടത്. 27 വയസായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ജഗദീഷ് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

വിവരം അറിഞ്ഞ സൂര്യ ജഗദീഷിന്റെ വീട്ടില്‍ നേരിട്ടെത്തുകയും ആരാധകന്റെ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് അരമണിക്കൂറ് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പാക്കുമെന്നും സൂര്യ പറഞ്ഞു. കൂടാതെ കുടുംബത്തിന് എന്ത് സഹായം വേണമെങ്കിലും കൂടെ ഉണ്ടാകണമെന്ന് ഫാന്‍സ് അസോസിയേഷനിലെ മറ്റ് അംഗങ്ങളോട് സൂര്യ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in