തിരക്കഥയും സംവിധായകനും ആവശ്യപ്പെട്ടാല്‍ ബിലാലില്‍ ഉണ്ടാകും: മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തിരക്കഥയും സംവിധായകനും ആവശ്യപ്പെട്ടാല്‍  ബിലാലില്‍ ഉണ്ടാകും: മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തിരക്കഥയും സംവിധായകനും ആവശ്യപ്പെട്ടാല്‍ ബിലാലില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബല്‍ക്കിയുടെ സംവിധാനത്തില്‍ പുറത്തുവരാനിരിക്കുന്ന ചുപ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ബോളിവുഡ് ലൈഫ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്:

'മമ്മൂട്ടിയും ഞാനും ബിലാല്‍ സിനിമയില്‍ സ്‌ക്രീന്‍ പങ്കിടുന്നു എന്ന വാര്‍ത്ത കുറേയായി കേള്‍ക്കുന്നുണ്ട്. ഇത് എവിടെ നിന്ന് തുടങ്ങിയെന്ന് എനിക്ക് അറിയില്ല.ഇതില്‍ എന്തെങ്കിലും പറയേണ്ട ശരിയായ ആള്‍ക്കാര്‍ സംവിധായകനും എഴുത്തുകാരനും ആണ്. തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ അങ്ങനെ നടക്കൂ. അച്ഛന്റെ വിജയ ചിത്രമാണ് ബിഗ് ബി. അങ്ങനെ സംഭവിച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും'.

ചുപ് സിനിമയില്‍ നിരൂപകരെ വേട്ടയാടുന്ന ഒരു ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്. സണ്ണി ഡിയോള്‍, പൂജാ ഭട്ട് എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്. സീതാരാമം എന്ന സിനിമയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന അടുത്ത സിനിമകൂടിയാണ് ചുപ്. ബാല്‍കി, രാജാ സെന്‍, ഋഷി വിരമാണി എന്നിവരൊന്നിച്ച് തിരക്കഥയൊരുക്കുന്ന സിനിമയിലെ സംഗീതമൊരുക്കുന്നത് എസ് ഡി ബര്‍മന്‍, അമിത് ത്രിവേദി, സ്നേഹ ഖാന്‍വാക്കര്‍, അമന്‍ പാണ്ട് എന്നിവര്‍ ചേര്‍ന്നാണ്. പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശാല്‍ സിന്‍ഹയാണ്.

Related Stories

No stories found.
The Cue
www.thecue.in