ഇത് അക്ഷയ് കുമാറിന്റെയും ഇമ്രാന്‍ ഹഷ്മിയുടെയും 'സെല്‍ഫി'; ഡ്രൈവിങ് ലൈസെന്‍സ് റീമേക്കിന് തുടക്കം

ഇത് അക്ഷയ് കുമാറിന്റെയും ഇമ്രാന്‍ ഹഷ്മിയുടെയും 'സെല്‍ഫി'; ഡ്രൈവിങ് ലൈസെന്‍സ് റീമേക്കിന് തുടക്കം

പൃഥ്വിരാജ്‌സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കിന് തുടക്കം. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്. സെല്‍ഫി എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.

അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. രാജ് മേഹ്തയാണ് സംവിധാനം. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫി നിര്‍മ്മിക്കുന്നത്.

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാലാണ് ഡ്രൈവിങ്ങ് ലൈസെന്‍സ് സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വിരാജിനും സുരാജിനും പുറമെ മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in