പിതൃത്വ അവകാശ കേസ്; ദമ്പതികളോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

പിതൃത്വ അവകാശ കേസ്; ദമ്പതികളോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

മാതാപിതാക്കളാണെന്ന അവകാശവാദവുമായി എത്തിയ ദമ്പതികളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. മധുര മേലൂര്‍ സ്വദേശി കതിരേശനും ഭാര്യയ്ക്കും പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകനായ അഡ്വ. എസ്. ഹാജ മൊയ്ദീന്‍ ആണ് നോട്ടീസ് അയച്ചത്.

നഷ്ടപരിഹാരത്തിനൊപ്പം ധനുഷിനെതിരെ വ്യാജ അവകാശവാദം ഉന്നയിക്കുന്നത് അവസാനിപ്പിക്കാനും പരസ്യമായി മാപ്പ് പറയുവാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിക്കാത്ത പക്ഷം ധനുഷിന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതികള്‍ പത്ത് കോടിയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാടുവിട്ട് പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്റെയും ഭാര്യയുടെയും വാദം. മകനാണെന്ന് തെളിയിക്കുന്ന ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്തിരിക്കുകയാണെന്നും ഇവര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അടയാളങ്ങള്‍ ലേസര്‍ ചികില്‍സയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല.

Related Stories

No stories found.
logo
The Cue
www.thecue.in