ഇത് പ്രശ്‌നമാണ്: അപ്പനും മോനുമായി മോഹന്‍ലാലും പൃഥ്വിയും, ബ്രോ ഡാഡി ടീസര്‍

ഇത് പ്രശ്‌നമാണ്: അപ്പനും മോനുമായി മോഹന്‍ലാലും പൃഥ്വിയും, ബ്രോ ഡാഡി ടീസര്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇരുവരുടെയും ആദ്യ ചിത്രമായ ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റര്‍ട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഈശോ എന്നാണ് പൃഥ്വിരാജിന്റെ പേര്. ഇരുവര്‍ക്കും പുറമെ ലാലു അലക്‌സ്, ജഗതീഷ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

The Cue
www.thecue.in