വിക്രത്തിന്റെ ആദ്യദിന റെക്കോര്‍ഡ് തകര്‍ത്ത് 'ബ്രഹ്മാസ്ത്ര'

വിക്രത്തിന്റെ ആദ്യദിന റെക്കോര്‍ഡ് തകര്‍ത്ത് 'ബ്രഹ്മാസ്ത്ര'

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'വിക്ര'ത്തിന്റെ ആദ്യ ദിന കളക്ഷന്‍ മറികടന്ന് ബോളിവുഡ് ചിത്രം 'ബ്രഹ്മാസ്ത്ര'. രണ്‍ബീര്‍ കപൂര്‍, അമിതാബ് ബച്ചന്‍, ആലിയ ഭട്ട് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 9 ന് ആയിരുന്നു തീയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് പട്ടികയിലെ പത്തില്‍ കുറഞ്ഞ സ്ഥാനത്തെത്തുന്ന ഒരേയൊരു ബോളിവുഡ് സിനിമയാണ് ബ്രഹ്മാസ്ത്ര.

വിക്രം സിനിമയുടെ ആദ്യ ദിന കളക്ഷന്‍ 61 കോടി രൂപയായിരുന്നു. എന്നാല്‍ 70 കോടിയിലാണ് ബ്രഹ്മാസ്ത്ര തുടക്കം കുറിച്ചത്. രണ്ടാം ദിവസത്തെ കളക്ഷന്‍ 85 കോടിയും. രണ്ടുദിവസം കൊണ്ട് 150 കോടി രൂപയാണ് ബ്രഹ്മാസ്ത്ര തീയേറ്ററുകളില്‍ നിന്നും നേടിയത്. ബോളിവുഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് തകര്‍ച്ചക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ബ്രഹ്മാസ്ത്ര എത്തിയിരുന്നത്. ബോയ്കോട്ട് ആരോപണങ്ങള്‍ നേരത്തെ വന്നിരുന്നെങ്കിലും അതിന്റെയൊന്നും ആഘാതം സിനിമക്ക് ആദ്യദിവസങ്ങളില്‍ ഏറ്റിട്ടില്ല.

സിനിട്രാക്ക് എന്ന ട്രാക്കിംഗ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ സിനിമകളില്‍ ആദ്യ ദിവസ റെക്കോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനമാണ് ബ്രഹ്മാസ്ത്രക്കുള്ളത്. 191.5 കോടി നേടിയ രാജമൗലി സിനിമ ആര്‍.ആര്‍.ആര്‍ ആണ് ആദ്യസ്ഥാനത്ത്. രണ്ടാമതായി 161.3 കോടി നേടി കന്നഡ സിനിമയായ കെ.ജി.എഫും, മൂന്നാമതായി 84 കോടി കളക്ഷനോടെ നെല്‍സണ്‍ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റുമാണ്.

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന സിനിമയില്‍ ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമീഷിന്റെ ശിവ ത്രയങ്ങളില്‍ ആദ്യത്തേതായ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലുഹയെ അടിസ്ഥാനപ്പെടുത്തി അയാന്‍ മുഖര്‍ജിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ട് സ്റ്റുഡിയോസ്, വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്സ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യുന്ന സിനിമ ധര്‍മ്മ പ്രൊഡക്ഷന്‍സ്, വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ എന്നീ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in