'ഇതിലും വലുതായി ഞാന്‍ എന്ത് ചോദിക്കാനാണ്'; അറ്റ്‌ലിയുടെ പിറന്നാള്‍ ആഘോഷിച്ച് ഷാരൂഖും വിജയ്‌യും

'ഇതിലും വലുതായി ഞാന്‍ എന്ത് ചോദിക്കാനാണ്'; അറ്റ്‌ലിയുടെ പിറന്നാള്‍ ആഘോഷിച്ച് ഷാരൂഖും വിജയ്‌യും

സംവിധായകന്‍ അറ്റ്‌ലിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാനും ദളപതി വിജയ് യും. അറ്റ്‌ലി തന്നെയാണ് ഈ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചത്. ഷാരൂഖിനും വിജയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് അറ്റ്‌ലി പങ്കുവെച്ചിരിക്കുന്നത്.

'എനിക്ക് ഈ പിറന്നാളിന് ഇതിലും വലുതായി എന്ത് ചോദിക്കാനാണ്. എന്റെ രണ്ട് നെടുംതൂണുകള്‍ക്കൊപ്പമുള്ള ഏറ്റവും മികച്ച പിറന്നാള്‍. എന്റെ പ്രിയപ്പെട്ട ഷാരൂഖ് സാറും എന്റെ അണ്ണന്‍ ദളപതി വിജയ്‌യും', എന്നാണ് അറ്റ്‌ലി ട്വീറ്റ് ചെയ്തത്.

അതേസമയം ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് റിലീസ് ചെയ്യാനിരിക്കുന്ന അറ്റ്‌ലി ചിത്രം. ചിത്രം 2023 ജൂണ്‍ 2നാണ് തിയേറ്ററിലെത്തുക. ആക്ഷന്‍ എന്റര്‍ട്ടെയിനര്‍ ആയ ചിത്രത്തില്‍ നയന്‍താരയും പ്രധാന കഥാപാത്രമാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ വിജയ് അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in