ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി, അഭിമുഖത്തിനിടെ തെറി വിളിയും ഭീഷണിയുമെന്ന് അവതാരക

ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി, അഭിമുഖത്തിനിടെ തെറി വിളിയും ഭീഷണിയുമെന്ന് അവതാരക
GAUBA

അഭിമുഖത്തിനിടെ അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് മരട് പൊലീസിലും വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷണല്‍ ഇന്റര്‍വ്യൂ എടുക്കുന്നതിനിടെ അധിക്ഷേപിച്ചെന്നാണ് പരാതി.

ഇന്റര്‍വ്യൂ തുടരുന്നതിനിടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് തെറി വിളിക്കുകയും അവതാരകയെയും, ഷൂട്ടിംഗ് ടീമിലുണ്ടായ പ്രൊഡ്യൂസറെയും അധിക്ഷേിപിച്ചെന്നുമാണ് പരാതി.

പ്രകോപനം കൂടാതെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. ക്യാമറ ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. ഫണ്‍ ഇന്റര്‍വ്യൂ ആണ് സഹകരിക്കണം എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ പ്രൊഡ്യൂസറെയും അസഭ്യം പറഞ്ഞതായി പരാതി നല്‍കിയ അവതാരക റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രതികരിച്ചു.

ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി, അഭിമുഖത്തിനിടെ തെറി വിളിയും ഭീഷണിയുമെന്ന് അവതാരക
ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'; സെപ്റ്റംബര്‍ 23ന് തിയേറ്ററിലേക്ക്

ഇന്റര്‍വ്യൂ തുടങ്ങി ആറാം മിനുട്ടില്‍ നിങ്ങള്‍ എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന് തങ്ങളോട് ചോദിച്ചതായി അവതാരക. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിലും പറയാനാകാത്ത തെറികളാലാണ് തങ്ങളെ അധിക്ഷേപിച്ചതെന്ന് അവതാരക. പിന്നീട് ശ്രീനാഥ് ഭാസി ക്ഷമ പറയണമെന്ന് പി ആര്‍ മുഖാന്തിരം തങ്ങളുടെ ടീം അറിയിച്ചപ്പോള്‍ പിന്നീട് ഹോട്ടലിലെ രണ്ടാമത്തെ ഫ്‌ളോറിലേക്ക് അദ്ദേഹം എത്തി. ചെയ്തത് മികച്ച കാര്യമെന്ന നിലക്കായിരുന്നു അദ്ദേഹത്തിന്റെ സമീപനം. തങ്ങളെ കളിയാക്കുന്ന രീതിയിലായിരുന്നു ശ്രീനാഥ് ഭാസി ക്ഷമാപണത്തിന് പകരം സംസാരിച്ചത്. ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എഴുന്നേറ്റ് പോകാമായിരുന്നു. തെറി വിളിക്കരുതായിരുന്നു എ്‌നാണ് അപ്പോള്‍ ശ്രീനാഥ് ഭാസി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in