കോടതിക്ക് ദീര്‍ഘ അവധിയുണ്ടെങ്കില്‍ ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം: അല്‍ഫോണ്‍സ് പുത്രന്‍

കോടതിക്ക് ദീര്‍ഘ
അവധിയുണ്ടെങ്കില്‍ ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം: അല്‍ഫോണ്‍സ് പുത്രന്‍

കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കോടതിക്ക് അവധിയുണ്ടെങ്കില്‍ ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ഫെയിസ്ബുക്കിലൂടെയാണ് ഈ ചര്‍ച്ചക്ക് അല്‍ഫോണ്‍സ് തുടക്കമിട്ടത്. തന്നെ സംബന്ധിച്ചെടുത്തോളം കോടതിയെക്കാള്‍ പ്രധാനമാണ് ഭക്ഷണം. എന്നാല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലോ? അത് പരിഹരിക്കേണ്ടത് കോടതിയല്ലേ? അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട കോടതി അവധിയിലാണെങ്കിലോ? അവധിക്കാലം കഴിയുമ്പൊഴേക്കും വിഷം കൂടുതല്‍ തഴച്ചുവളരും. മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവർത്തകർക്ക് അവധി ആവശ്യമാണോ? അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്? എന്നും അൽഫോൺസ് പുത്രൻ ചോദിക്കുന്നു.