'വിഷം കലര്‍ന്ന ഭക്ഷണ' പ്രശ്‌നം ഉണ്ടായാല്‍ കോടതി അവധിയില്‍ ആണെങ്കിലോ?; ആശങ്ക പ്രകടിപ്പിച്ച് അല്‍ഫോന്‍സ് പുത്രന്‍

'വിഷം കലര്‍ന്ന ഭക്ഷണ' പ്രശ്‌നം ഉണ്ടായാല്‍ കോടതി അവധിയില്‍ ആണെങ്കിലോ?; ആശങ്ക പ്രകടിപ്പിച്ച് അല്‍ഫോന്‍സ് പുത്രന്‍

കോടതികള്‍ ധീര്‍ഘകാല അവധിയെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതി അവധിയാണെങ്കില്‍ വിഷം കൂടുതല്‍ പകരില്ലേ എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

സാധാരണ പൗരന്‍മാര്‍ക്കില്ലാത്ത അവധി കോടതിക്ക് ആവശ്യമാണോ. അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രം മാറ്റിയാല്‍ മതിയോ എന്നും അല്‍ഫോന്‍സ് പുത്രിന്‍ കുറിച്ചു.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്:

'കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും.

കോടതിയാണ് പ്രശ്‌നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്. കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്പോഴേക്കും വിഷം കൂടുതല്‍ പരക്കും. മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്,'