ഇതുവരെ ചെയ്ത സിനിമകളില്‍ എന്റെ മികച്ച സൃഷ്ടിയാണ് 'നാരദന്‍': ആഷിഖ് അബു

ഇതുവരെ ചെയ്ത സിനിമകളില്‍ എന്റെ മികച്ച സൃഷ്ടിയാണ് 'നാരദന്‍': ആഷിഖ് അബു

2021 വരെ സംവിധാനം ചെയ്ത സിനിമകളില്‍ തന്റെ മികച്ച സൃഷ്ടിയാണ് 'നാരദ'നെന്ന് സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ആഷിഖ് അബു ഇക്കാര്യം പറഞ്ഞത്. ടൊവിനോ തോമസ്, അന്ന ബെന്ന എന്നിവര്‍ കേന്ദ്ര കഥാപാത്രമാവുന്ന നാരദന്‍ സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

2022 ജനുവരി 27ന് ചിത്രം തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. അതിന് പുറമെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

The Cue
www.thecue.in