അതിഗംഭീരം, ബച്ചന്‍ സാറിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രം: 'ഝുണ്ടി'നെ കുറിച്ച് വികാരഭരിതനായി ആമീർ

അതിഗംഭീരം, ബച്ചന്‍ സാറിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രം: 'ഝുണ്ടി'നെ കുറിച്ച് വികാരഭരിതനായി ആമീർ

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായ ഝുണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ ആമിര്‍ ഖാന്‍. അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഝുണ്ടിലേതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. സിനിമയുടെ റിലീസിന് മുമ്പ് നടന്ന സ്‌ക്രീനിങ്ങിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

ആമിര്‍ ഖാന്റെ വാക്കുകള്‍

അതിഗംഭീര ചിത്രമാണ് ഝുണ്ട്. വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് നിങ്ങള്‍ ഈ ചിത്രം നിര്‍മിച്ചത് സിനിമ പങ്കുവയ്ക്കുന്ന ഈ ഊര്‍ജ്ജം ഒരിക്കലും എന്നെ വിട്ടുപിരിയുമെന്ന് തോന്നുന്നില്ല. എത്ര ഗംഭീരമായാണ് സിനിമയിലെ ഓരോ അഭിനേതാക്കളും അഭിനയിച്ചിരിക്കുന്നത്! ഈ ചിത്രത്തെക്കുറിച്ച് വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. എന്നെ ശരിക്കും ഝുണ്ട് അമ്പരപ്പിച്ചു.

അതിശക്തമായ കഥാപാത്രത്തെയാണ് സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാടു മികച്ച സിനിമകള്‍ സംഭവിച്ചിട്ടുണ്ട്. ഝുണ്ട് തീര്‍ച്ചയായും അവയിലൊന്നാണ്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച കഥാപാത്രം.

ദേശീയ പുരസ്‌കാര ജേതാവായ മറാഠി സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഝുണ്ട്. കേന്ദ്ര കഥാപാത്രമായ വിജയ് ബര്‍സേ ആയി അമിതാഭ് ബച്ചനായിരുന്നു നാഗരാജിന്റെ മനസില്‍. എന്നാല്‍ ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ ബച്ചന്റെ പ്രതിഫലം അദ്ദേഹത്തിന് പ്രശ്‌നമായിരുന്നു. എങ്കിലും ബച്ചനെ കണ്ട് നാഗരാജ് കഥ പറഞ്ഞു. തിരക്കഥ ഇഷ്ടപ്പെട്ട ബച്ചന്‍ ചെറിയ പ്രതിഫലത്തിന് ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.

അതേസമയം സ്‌ക്രീനിങ്ങിനു ശേഷം സിനിമയിലെ താരങ്ങള്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകരെ ആമിര്‍ ഖാന്‍ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. മാര്‍ച്ച് 4ന് റിലീസ് ചെയ്യുന്ന ചിത്രം മുംബൈയിലെ ചേരിയിലുള്ള യുവാക്കളെ ഫുട്‌ബോള്‍ പരിശീലനത്തിലൂടെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ വിജയ് ബര്‍സേ എന്ന പരിശീലകന്റെ കഥയാണ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in