'എടപ്പാള്‍ ഓട്ടം' സിനിമയിലും, 'രണ്ട്' പെട്ടെന്നാരും ധൈര്യപ്പെടാത്ത പ്രമേയമെന്ന് വി.സി അഭിലാഷ്

'എടപ്പാള്‍ ഓട്ടം' സിനിമയിലും, 'രണ്ട്' പെട്ടെന്നാരും ധൈര്യപ്പെടാത്ത പ്രമേയമെന്ന് വി.സി അഭിലാഷ്

ശബരിമല സംഘര്‍ഷ കാലത്ത് ഹര്‍ത്താലിനിടെ എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓടിയത് 'എടപ്പാള്‍ ഓട്ടം' എന്ന പേരില്‍ ട്രോള്‍ ആയി മാറിയിരുന്നു.

തൃശൂര്‍ കുറ്റിപ്പുറം പാതയിലെ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടന വേളയിലും സിപിഎം നേതാക്കളും മന്ത്രിമാരും എടപ്പാള്‍ ഓട്ടം ട്രോളിനെ പരാമര്‍ശിച്ചാണ് പ്രചരണ പോസ്റ്ററുകള്‍ പങ്കുവച്ചിരുന്നത്. തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'രണ്ട് ' എന്ന സിനിമയിലും എടപ്പാള്‍ ഓട്ടം കടന്നുവരുന്നുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന കെ.ജി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് നളിനന്‍ തന്നെയാണ് ഇതില്‍ എടപ്പോള്‍ മോഡല്‍ ഓട്ടം നടത്തുന്നത്. ടിനി ടോം ആണ് നളിനന്‍.

മതരാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന 'രണ്ട്' എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ വി.സി അഭിലാഷ്. ഈ കാലഘട്ടത്തിന് ആവശ്യമുള്ള സിനിമയാണ് 'രണ്ട്' എന്ന് വി.സി അഭിലാഷ്.

വി.സി അഭിലാഷ് എഴുതിയത്

പെട്ടെന്നാരും പറയാന്‍ ധൈര്യപ്പെടാത്ത പ്രമേയം. വിഷ്ണുവുള്‍പ്പെടെ ഒട്ടു മിക്ക അഭിനേതാക്കളും നാച്ചുറലായി പെര്‍ഫോം ചെയ്തു.

ആദ്യസിനിമയെന്ന് തോന്നാത്ത വിധം സംവിധായകന്റെ സിനിമ.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

കഥ പറയാന്‍ സംവിധായകനും തിരക്കഥാകൃത്തും വന്നപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയം അല്ലേ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നാണ് ആദ്യം ചോദിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക എന്നാണ് ചിന്തിച്ചത്. ഒരു കലാകാരന്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമയെന്ന് തോന്നിയിരുന്നു.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ശരിയായ രാഷ്ട്രീയമല്ല: സുജിത്ത് ലാല്‍ ദ ക്യുവിനോട്

പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന രീതിയില്‍ എന്നോട് ബിനു ലാല്‍ കഥ പറഞ്ഞപ്പോള്‍ തന്നെ വളരെ രസകരമായി തോന്നി. ഒരു പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ മനസില്‍ ഒരു ഭയവും പരസ്പരം ഒരു കണ്‍ഫ്യൂഷനും എല്ലാം ഉണ്ടായിട്ടുണ്ട്. അത് സമൂഹമാധ്യമങ്ങളില്‍ നിന്നും നിന്നും വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. പരസ്പരമുള്ള ചളിവാരി എറിയലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അതെല്ലാം തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ടുള്ള രാഷ്ട്ട്രീയമാണ്. അതൊരു ശരിയായ രാഷ്ട്രീയമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. അത് കുറച്ച് ബോധമുള്ള ആര്‍ക്കും തോന്നില്ല. അങ്ങനെയാണ് ഈ മതങ്ങളെ എന്തുകൊണ്ട് കളിയാക്കിക്കൂടാ എന്ന് എന്റെ തിരക്കഥാകൃത്ത് ചോദിക്കുന്നത്.

പണ്ട് സന്ദേശമെന്ന സിനിമ വന്നപ്പോള്‍ ഇടത് വലത് രാഷ്ട്രീയത്തെ നന്നായി ട്രോളി. എന്നാല്‍ അവര്‍ ആരെയും അതിക്ഷേപിച്ചില്ല. ആക്ഷേപിക്കുകയാണ് ചെയ്തത്. അതിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആ സിനിമ ബാന്‍ ചെയ്യണമെന്ന് പറഞ്ഞ് വന്നിട്ടില്ല. അത് അവരതിന്റെ സ്പിരിറ്റില്‍ എടുത്തു. അതുപോലെ ലാഘവവത്കരിക്കേണ്ട ഒന്നാണ് ഈ മതങ്ങളും. മതമെന്ന് പറയുന്നത് വലിയ സംഭവമാണ്, മതമാണ് എല്ലാം എന്ന് വിചാരിക്കുന്നവരെ കളിയാക്കുകയാണ് സിനിമയിലൂടെ. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന സംഭവമാണ് സിനിമയുടെ പ്രധാന എലമെന്റ്.

Related Stories

No stories found.
logo
The Cue
www.thecue.in