മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവെച്ച് ഗായിക സന മൊയ്ദൂട്ടി

മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവെച്ച് ഗായിക സന മൊയ്ദൂട്ടി

കവര്‍ സോങ്ങുകളിലൂടെയും ബോളിവുഡ് സിനിമകളിലൂടെയും മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ ഗായികയാണ് സന മൊയ്ദൂട്ടി. 'വരയന്‍' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്കുളള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സന.

മോഹന്‍ലാല്‍, കല്യാണം, ഷൈലോക്ക് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനായ പ്രകാശ് അലക്‌സ് ആണ് സനയുടെ ആദ്യ സിനിമാ ഗാനത്തിന് ഈണമൊരുക്കുന്നത്. എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളുടെ പുതിയ വേര്‍ഷനുകള്‍ മലയാളിയ്ക്ക് സമ്മാനിച്ച ന്യൂജെന്‍ ഗായികയാണ് സന മൊയ്ദൂട്ടി.

മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവെച്ച് ഗായിക സന മൊയ്ദൂട്ടി
16 വര്‍ഷം മുമ്പൊരുക്കിയ ഹംഗാമ രണ്ടാം ഭാഗം, പ്രിയന്റെ ബോളിവുഡ് ചിത്രം ജനുവരിയില്‍ 

മുംബയില്‍ ജനിച്ചു വളര്‍ന്ന സന ഹിന്ദി, ഇംഗ്ലീഷ്, മലയാളം, മറാഠി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ബംഗാളി, എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും ആന്യഭാഷാ സിനിമയിലും പാട്ടുകള്‍ പാടിയിട്ടുണ്ട്. സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് വരയന്‍. വരയനിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഗായികയെ നല്‍കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകനായ ജിജോ ജോസഫ്. വരയന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഡാനി കപ്പൂച്ചിനാണ്. സത്യം സിനിമാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
The Cue
www.thecue.in