ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കയ്യടക്കി 'സ്‌പൈഡര്‍ മാന്‍'; ഗ്രോസ് കളക്ഷന്‍ 41 കോടി

ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കയ്യടക്കി 'സ്‌പൈഡര്‍ മാന്‍'; ഗ്രോസ് കളക്ഷന്‍ 41 കോടി

ആദ്യ ദിന കളക്ഷനില്‍ റെക്കോഡ് നേട്ടവുമായി സ്‌പൈഡര്‍മാന്‍: നോ വേ ഹോം. ഇന്ത്യയില്‍ മാത്രം 41 കോടിയാണ് സിനിമയുടെ ഗ്രോസ് കളക്ഷന്‍. കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റിങ്ങ് കപ്പാസിറ്റിയിലാണ് ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. കൂടാതെ നെറ്റ് കലക്ഷനില്‍ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍: നോ വേ ഹോം തകര്‍ത്തു.

കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പല സ്‌ക്രീനുകളിലും പുലര്‍ച്ചെ 5 മണിക്ക് ഫാന്‍സ് ഷോ ഉണ്ടായിരുന്നു. 621 സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത് ആദ്യദിനം തന്നെ ഒരു കോടിക്ക് മുകളിലാണ് കേരളത്തില്‍ നിന്നും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം രണ്ടാം ദിവസം ഓള്‍ ഇന്ത്യ കളക്ഷന്‍ 60 കോടിക്ക് മുകളിലാണ്. ഈ സാഹചര്യത്തില്‍ ചിത്രം ആദ്യ ആഴ്ച്ചയില്‍ തന്നെ 150 കോടി കലക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

The Cue
www.thecue.in