സൂപ്പര്‍ ഹീറോ സിനിമകളാകുമ്പോള്‍ ആളുകള്‍ വലിപ്പം പ്രതീക്ഷിക്കും; ആവേശത്തിന് പുറത്ത് ഇറങ്ങിതിരിക്കാന്‍ അതൊരു പേടിയായിരുന്നെന്ന് ബേസില്‍

സൂപ്പര്‍ ഹീറോ സിനിമകളാകുമ്പോള്‍ ആളുകള്‍ വലിപ്പം പ്രതീക്ഷിക്കും; ആവേശത്തിന് പുറത്ത് ഇറങ്ങിതിരിക്കാന്‍ അതൊരു പേടിയായിരുന്നെന്ന് ബേസില്‍

സൂപ്പര്‍ ഹീറോ സിനിമയുടെ ആശയം മനസില്‍ വന്നപ്പോള്‍ തന്നെ വലിയ വെല്ലുവിളി സിനിമയുടെ വലിപ്പമായിരുന്നെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. സൂപ്പര്‍ഹീറോ സിനിമകളാകുമ്പോള്‍ ആളുകള്‍ വലിപ്പം പ്രതീക്ഷിക്കും.

മലയാളത്തില്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ ചെയ്യാന്‍ നിരവധി പ്രയാസങ്ങളുണ്ട്. എല്ലാവരും മാര്‍വല്‍ സിനിമകളുമായും ഡി.സിയുമായൊക്കെയാണ് താരതമ്യം ചെയ്യുക. സൂപ്പര്‍ ഹീറോ എന്ന ജോണര്‍ ഡിമാന്‍ഡ് ചെയ്യുന്നത് വലിപ്പമാണ്. ബേസില്‍ പറഞ്ഞു.

ബേസില്‍ പറഞ്ഞത്

മിന്നലടിച്ച് സൂപ്പര്‍ പവര്‍ കിട്ടുന്ന ഒരാളുടെ കഥയെന്ന രീതിയില്‍ ഒരു കഥ ആദ്യം പിച്ച് ചെയ്യുന്നത് 2018ല്‍ ഞാന്‍ അഭിനയിച്ച പടയോട്ടം എന്ന സിനിമയുടെ ഡയറക്ടറായ അരുണാണ്. ഞാനതില്‍ അഭിനയിച്ചിരുന്നു. പറഞ്ഞത് എക്‌സൈറ്റിങ്ങ് ഐഡിയ ആയിരുന്നു. പക്ഷേ ആ ഐഡിയയുടെ എക്‌സൈറ്റ്‌മെന്റിന് പുറകേ ഇറങ്ങിതിരിക്കണോ എന്നതില്‍ സംശയുമുണ്ടായിരുന്നു.

ഇവിടെ സൂപ്പര്‍ ഹീറോ ചെയ്യുമ്പോള്‍ പ്രയാസങ്ങളുണ്ട്. എല്ലാവരും മാര്‍വല്‍ സിനിമകളുമായും ഡി.സിയുമായൊക്കെ താരതമ്യം ചെയ്യും. സൂപ്പര്‍ ഹീറോ എന്ന ജോണര്‍ ഡിമാന്‍ഡ് ചെയ്യുന്നത് വലിപ്പമാണ്. ആള്‍ക്കാരത് എക്‌സപെക്ട് ചെയ്യുമെന്നതില്‍ സംശയമില്ല. കംഫേര്‍ട്ട് സോണിന് പുറത്തിറങ്ങി എക്‌സ്ട്രാ എഫേര്‍ട്ട് എടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in