സൂര്യയും പാര്‍വതിയും സേതുപതിയും ഉള്‍പ്പെടെ പ്രതിഫലമില്ലാതെ, 'നവരസ' വരുമാനം സിനിമാ തൊഴിലാളികള്‍ക്ക് വേണ്ടി

സൂര്യയും പാര്‍വതിയും 
സേതുപതിയും ഉള്‍പ്പെടെ പ്രതിഫലമില്ലാതെ, 
'നവരസ' വരുമാനം സിനിമാ തൊഴിലാളികള്‍ക്ക് വേണ്ടി

മണിരത്‌നവും ജയേന്ദ്രയും നിര്‍മ്മിച്ച് നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍ ചെയ്യുന്ന 'നവരസ' എന്ന ആന്തോളജിയില്‍ മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത് പ്രതിഫലം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് നിര്‍മ്മാതാവ് മണിരത്‌നം തീരുമാനിച്ചിരിക്കുന്നത്. നവരസയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നത് സൗജന്യമാണെന്ന് നെറ്റ്ഫ്‌ലിക്‌സും വ്യക്തമാക്കി.

നെറ്റ്ഫ്‌ളിക്‌സിലൂടെ നവരസക്ക് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാ പ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി വഴി കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കും. സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, സിദ്ധാര്‍ത്ഥ് ഉള്‍പ്പെടെ താരങ്ങളാണ് പ്രതിഫലമില്ലാതെ നവരസയുടെ ഭാഗമായിരിക്കുന്നത്. 9 സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് സിനിമകളാണ് നവരസയില്‍ ഉള്ളത്.

കെ.വി ആനന്ദ്, ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം,ഹലിതാ ഷമീം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്,അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

സൂര്യയും പാര്‍വതിയും 
സേതുപതിയും ഉള്‍പ്പെടെ പ്രതിഫലമില്ലാതെ, 
'നവരസ' വരുമാനം സിനിമാ തൊഴിലാളികള്‍ക്ക് വേണ്ടി
'നവരസ'യുമായി മണിരത്‌നം, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി ഉള്‍പ്പെടെ 9 സംവിധായകര്‍, സ്‌ക്രീനില്‍ സൂര്യയും, പാര്‍വതിയും, സേതുപതിയും

അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു എന്നിവരാണ് ഒമ്പത് സിനിമകളിലായി പ്രധാന താരങ്ങളായി എത്തുക.


സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, സുജിത് സാരംഗ്, എന്നിവരാണ് ഛായാഗ്രഹണം. പ്ട്ടുക്കോട്ടെ പ്രഭാകര്‍, മദന്‍ കാര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ.

ഏ ആര്‍ റഹ്മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം. 9 സിനിമകള്‍ 9 ഭാവങ്ങള്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം.

Summary

Navarasa suriya parvathy vijay sethupathi part of the project without any remuneration

Related Stories

No stories found.
The Cue
www.thecue.in